വിവാഹത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പിതാവ് മകളെയും കാമുകനെയും വെട്ടിക്കൊന്നു; കാരണം ഞെട്ടിക്കുന്നത്

പിതാവ് മകളെയും കാമുകനെയും വെട്ടിക്കൊന്നു; കാരണം ഞെട്ടിക്കുന്നത്

 killing daughter , boyfriend , kill , police , arrest , death , girl , sunil , geetha , വെട്ടിക്കൊന്നു , മകള്‍ , അറസ്‌റ്റ്, പ്രണയം , കാമുകന്‍ , കാമുകി , മൂല്‍ചന്ദ്
ലഖ്‌നൗ| jibin| Last Modified തിങ്കള്‍, 3 ഏപ്രില്‍ 2017 (16:10 IST)
മകളെയും കാമുകനെയും പിതാവ് ക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലെ കല്‍പഹാറില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ പിതാവ് മൂല്‍ചന്ദ് അഹിര്‍വാറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

പ്രണയത്തിലായ ഗീതയും അജ്‌നാര്‍ സ്വദേശിയായ സുനിലും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് അടുത്ത ശനിയാഴ്‌ച വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു.

ഞായറാഴ്‌ച ഗീതയെ കാണാന്‍ വീടിനടുത്തെത്തിയ സുനിലിനെ മൂല്‍ചന്ദ് ആക്രമിക്കുകയും തുടര്‍ന്ന് കോടാലി ഉപയോഗിച്ച് ഇരുവരെയും വെട്ടിക്കൊല്ലുകയായിരുന്നു.

സുനിലും ഗീതയും തമ്മില്‍ കഴിഞ്ഞ വര്‍ഷമാണ് പരിചയത്തിലായത്. ബന്ധത്തെ എതിര്‍ത്ത മൂല്‍ചന്ദ് സുനിലിനെ ഭീഷണിപ്പെടുത്തുകയും ഗീതയ്‌ക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് എതിര്‍പ്പുകളെ അവഗണിച്ച് സുനിലും ഗീതയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :