ഇന്ത്യയില്‍ പത്തില്‍ ആറുപേര്‍ ഭാര്യമാരെ പീഡിപ്പിക്കുന്നവര്‍

വാഷിങ്ടണ്‍| Last Modified ചൊവ്വ, 11 നവം‌ബര്‍ 2014 (12:08 IST)
ഇന്ത്യയിലെ പുരുഷന്മാരില്‍ പത്തില്‍ ആറുപേര്‍ ഭാര്യമാരെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട്.
യുപി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഒഡീഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 18നും 49നും മധ്യേ പ്രായമുള്ള 9205 പുരുഷന്മാരിലും 3158 സ്ത്രീകളിലുമാണ് പഠനം നടന്നത്.

യുഎന്‍ പോപ്പുലേഷന്‍ ഫണ്ടും സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഒാണ്‍ വുമണും സംയുക്തമായാണ് പഠനം നടത്തിയത്.
52% സ്ത്രീകളും ഭര്‍ത്താക്കന്മാര്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് സമ്മതിച്ചു. 38% സ്ത്രീകള്‍
അടി, ഇടി, ചവിട്ട് പൊള്ളിക്കുക തുടങ്ങിയ പീഡനങ്ങള്‍
എല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞു.

ഇതുകൂടാതെ ആണ്‍കുട്ടികള്‍ ഉണ്ടാകണമെന്നാണ് ഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :