ബംഗളൂരു|
JOYS JOY|
Last Modified ചൊവ്വ, 28 ജൂണ്‍ 2016 (14:34 IST)
യുബര്‍ ടാക്‌സി സര്‍വ്വീസിലെ ബംഗളൂരുവിലെ ആദ്യ വനിത ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ഭാരതി വിരാതി(39) നെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, മരണകാരണം വ്യക്തമല്ല.
മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. അവര്‍ ഓടിച്ചിരുന്ന ഫോര്‍ഡ് ഫിയറ്റ കാര്‍ നാഗഷെട്ടിഹള്ളി കോളനിയിലെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടതായി കണ്ടെത്തി.
ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ സ്വദേശിയാണ് ഭാരതി. പത്തുവര്‍ഷം മുമ്പാണ് ഇവര്‍ ബംഗളൂരുവിലത്തെിയത്. തയ്യല്‍ക്കാരി ആയിരുന്ന ഭാരതി ഒരു എന്‍ ജി ഒയുടെ സഹായത്തോടെ ഡ്രൈവിംഗ് പഠിക്കുകയായിരുന്നു.
തുടര്‍ന്ന് യുബര്‍ ടാക്സി സര്‍വ്വീസില്‍ ചേരുകയായിരുന്നു.
ബംഗളൂരുവിലെ ആദ്യ യുബര്‍ വനിതാഡ്രൈവര്‍ എന്ന നിലയില്‍ ഭാരതി മാധ്യമശ്രദ്ധ നേടിയിരുന്നു. ഭാരതി താമസിക്കുന്ന വീടിന്റെ ഉടമയാണ് മരിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത് പൊലീസിനെ അറിയിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഇവര്‍ നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിനെക്കുറിച്ച് കുറച്ചുദിവസം മുമ്പ് സംസാരിച്ചിരുന്നെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു.