മൊബൈൽ ഫോൺ വാങ്ങാൻ സമ്മതിക്കാത്ത വിഷമത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (20:00 IST)
ഭോപാൽ : മൊബൈൽ ഫോൺ വാങ്ങാൻ സമ്മതിക്കാത്ത വിഷമത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിവീട്ടിലെ കോണിപ്പടിയിൽ തൂങ്ങി മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞി ദിവസം ഉച്ചയ്ക്ക് മദ്ധ്യ പ്രദേശിൻ്റെ തലസ്ഥാനമായ ഭോപാലിലെ ബാഗ് ഫർഹത് അഫ്സയിലാണ് സംഭവം.

ഇവിടത്തെ ഷോയിബ് ഖാൻ എന്നയാളുടെ മകൻ ഐസാൻ ഖാൻ എന്ന 14 കാരൻ ആണ് ഈ കടുംകൈ ചെയ്തത്. ഐസാൻ്റെ അമ്മാവൻ പ്രാർത്ഥിക്കാൻ പോയ സമയത്തായിരുന്നു സംഭവം. കോണിപ്പടിയിൽ തൂങ്ങിയ നിലയിൽ കണ്ട കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എന്നാൽ കുട്ടി കോണിപ്പടിയിൽ തെന്നി വീണപ്പോൾ കഴുത്തിൽ തുണി കുരുങ്ങിയാണ് മരിച്ചതെന്നു ബന്ധുക്കൾ പറഞ്ഞെങ്കിലും പ്രാഥമിക അന്വേഷണത്തിലാണ കുട്ടിയെ മൊബൈൽ ഫോൺ വാങ്ങാൻ സമ്മതിച്ചില്ലെന്നും അതിൻ്റെ വിഷമത്തിൽ കുട്ടി തൂങ്ങിമരിച്ചു എന്നുമാണ് പോലീസ് കണ്ടെത്തിയത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :