12 ശ്രീലങ്കന്‍ മത്സ്യബന്ധന തൊഴിലാളികളെ ഇന്ത്യ പിടികൂടി

ചെന്നൈ| VISHNU.NL| Last Modified ശനി, 7 ജൂണ്‍ 2014 (12:44 IST)
അന്താരാഷ്‌ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന്‌ 12 ശ്രീലങ്കന്‍ മത്സ്യബന്ധന തൊഴിലാളികളെ ഇന്ത്യന്‍ തീരദേശ സേന പിടികൂടി.

ചെന്നൈ തീരത്തു നിന്ന്‌ 120 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വച്ച്‌ നാവിക സേനയുടെ ഐസിജിഎസ്‌ അഭീക്‌ എന്ന കപ്പലാണ്‌ രണ്ട്‌ ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകള്‍ കണ്ടെത്തിയത്‌.

രണ്ട്‌ ബോട്ടുകളിലും കൂടി ഏതാണ്ട്‌ 750 കിലോ മത്സ്യങ്ങള്‍ ഉണ്ടായിരുന്നതായി സേന പറയുന്നു. പിടികുടിയ മത്സ്യെതാഴിലാളികളെ തമിഴ്‌നാട്‌ പോലീസിന്‌ കൈമാറും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :