ദോശയ്‌ക്ക് എന്തുകൊണ്ട് വില കുറയുന്നില്ല ?; ദോശക്കല്ലാണ് പ്രശ്‌നമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ , റിസര്‍വ് ബാങ്ക് , ദോശയുടെ വില , ദോശക്കല്ല്
കൊച്ചി| jibin| Last Modified തിങ്കള്‍, 15 ഫെബ്രുവരി 2016 (11:54 IST)
പണപ്പെരുപ്പത്തിനു മേല്‍ വിജയം വരിച്ചുവെന്ന് ആവര്‍ത്തിക്കുബോഴും മലയാളികളുടെ ഇഷ്‌ട ഭക്ഷണമായ ദേശയ്‌ക്ക് എന്തുകൊണ്ട് വില കുറയുന്നില്ലെന്ന ചോദ്യത്തിന് രസകരമായ ഉത്തരം നല്‍കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. കൊച്ചിയില്‍ ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ച ചടങ്ങിനിടെ സംസാരിക്കുമ്പോഴാണ് ഒരു ദേശ കൊതിച്ചി ഈ ചോദ്യം ഉന്നയിച്ചത്. ആദ്യം ഒന്നും പതറിയെങ്കിലും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉടന്‍ തന്നെ ഉത്തരം നല്‍കുകയും ചെയ്‌തു.

ദേശയ്‌ക്ക് വില കുറയാത്തതിന്റെ കാരണം ദോശക്കല്ലാണ്. ദോശക്കല്ലില്‍ (തവ) മാവ് ഒഴിച്ചുപരത്തിയുണ്ടാക്കുന്ന പരമ്പരാഗതരീതിയില്‍ നിന്നു മാറിച്ചിന്തിക്കാന്‍ ഇനിയും പാചകക്കാര്‍ തയാറായിട്ടില്ല. ദോശയുണ്ടാക്കുന്ന സാങ്കേതികവിദ്യ പരിഷ്‍കരിച്ചിട്ടില്ല. ദോശയുണ്ടാക്കുന്ന തൊഴിലാളികളുടെ കാലാനുസൃതമായി വര്‍ദ്ധിക്കുന്ന ഉയര്‍ന്ന വേതനവുമാണ് വില കുറയാതിരിക്കാന്‍ കാരണം. കേരളം പോലെ, തൊഴിലാളികള്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കുന്നിടത്ത് വില ഉയരുക തന്നെ ചെയ്യും രഘുറാം രാജന്‍ വിശദീകരിച്ചു.

വളർന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടനയിൽ ചില മേഖലകൾ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നു. എന്നാൽ, ചില മേഖലകൾ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താൻ നോക്കുന്നതേയില്ല. ഇത്തരം മേഖലകളിലെ ഉത്പന്നങ്ങൾക്ക് വില കൂടുക തന്നെ ചെയ്യും. ദോശയുടെ കാര്യത്തിലും അതാണ് സംഭവിക്കുന്നതെന്നും രഘുറാം രാജന്റെ മറുപടിയും ചിരിപടർത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :