ചെന്നൈ|
jibin|
Last Modified ഞായര്‍, 18 ഫെബ്രുവരി 2018 (16:14 IST)
തമിഴക രാഷ്ട്രീയാന്തരീക്ഷം തിളച്ചുമറിയുന്നതിനിടെ തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ കമൽഹാസനും രജനികാന്തും തമ്മിൽ കൂടിക്കാഴ്ച നടത്തി.
പോയ്സ് ഗാര്‍ഡനിലെ രജനിയുടെ വീട്ടിലെത്തിയാണ് കമല്‍ സന്ദര്‍ശിച്ചത്. ഇരുപത് മിനിറ്റ് കൂടിക്കാഴ്ച നീണ്ടുനിന്നു.
കൂടിക്കാഴ്ച സൗഹൃദസന്ദർശനം മാത്രമാണെന്ന് കമൽ പറഞ്ഞു. പാര്‍ട്ടി പ്രഖ്യാപനച്ചടങ്ങിലേയ്ക്ക് ക്ഷണിക്കാനാണ് അദ്ദേഹം എത്തിയതെന്ന് രജനി മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. ഇക്കാര്യം കമലും പിന്നീട് സ്ഥിരീകരിച്ചു.
പണത്തിനും പ്രശസ്തിക്കും വേണ്ടിയല്ല താനും രജനിയും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്ന് കമല്‍ വ്യക്തമാക്കിയപ്പോള്‍ തമിഴ് ജനതയ്ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നതെന്ന് രജനിയും വ്യക്തമാക്കി.
താനും രജനീയും അടുത്ത സുഹൃത്തുക്കളാണ്. മാധ്യമങ്ങൾക്ക് ഒരു പക്ഷേ കൂടിക്കാഴ്ചയിൽ പുതുമ തോന്നിയേക്കാം. പാർട്ടി പ്രഖ്യാപനത്തിനു മുമ്പ് അടുത്ത സുഹൃത്തിനെ വന്നു കണ്ടു എന്നുമാത്രമേ ഉള്ളുവെന്നും കമൽഹാസൻ പറഞ്ഞു.
കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഫെബ്രുവരി 21നാണ് കമൽഹാസൻ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നത്. ഇതിനു മുന്നോടിയായിട്ടാണ് അദ്ദേഹം രജനിയെ സന്ദര്‍ശിച്ചത്.