സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 8 ജനുവരി 2022 (21:25 IST)
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ഉണ്ടായ സാഹചര്യത്തില്‍ ഡിജിപിയെ പഞ്ചാബ് സര്‍ക്കാര്‍ മാറ്റി. പൊലീസ് മേധാവി സിദ്ധാര്‍ഥ് ചതോപാധ്യായയെയാണ് മാറ്റിയത്. പിന്നാലെ ഡിജിപിയായി വിരേഷ് കുമാറിനെ നിയമിച്ചു. സുരക്ഷാ വിഴ്ചയില്‍ ഡിജിപിക്ക് കേന്ദ്രം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം 200രൂപ പിഴ ചുമത്താവുന്ന വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഇത് വിവാദമായിരുന്നു.
സുരക്ഷാ വീഴ്ചയുണ്ടായി 18 മണിക്കൂര്‍ കഴിഞ്ഞാണ് പഞ്ചാബ് കേസെടുക്കുന്നത്. പൊതുവഴി തടസപ്പെടുത്തിയെന്നതാണ് കേസ്. ഇതിന് 200 രൂപയാണ് പിഴ. ഡിജിപിക്കെതിരെ കേന്ദ്രം അന്വേഷണം നടത്തുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നീക്കം.