ദെഹ്റാദൂൺ|
Rijisha M.|
Last Modified വ്യാഴം, 21 ജൂണ്‍ 2018 (09:12 IST)
ആയുരാരോഖ്യ സൗഖ്യത്തിനായുള്ള അന്വേഷണത്തിൽ
യോഗ യോഗാ ദിനം ലോകത്തെ തന്നെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദെഹ്റാദൂൺ ഫോറസ്‌റ്റ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ യോഗാ ദിനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം യോഗയെ പുണര്‍ന്നിരിക്കുന്നുവെന്നും അന്താരാഷ്ട്ര യോഗ ദിനം അതിന്റെ സൂചനകളാണ് ലോകം മുഴുവന്‍ എല്ലാ വര്‍ഷവും നല്‍കുന്നത്. പെട്ടെന്ന് മാറ്റങ്ങൾ വരുന്ന ഈ ലോകത്ത് യോഗ ഒരു വ്യക്തിയുടെ ശരീരത്തിനെയും മനസ്സിനെയും തലച്ചോറിനെയും ഒരുമിച്ച് നിർത്തി സമാധാനം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിൽ 50000 പേർ പങ്കെടുക്കുന്ന യോഗ പ്രകടനത്തിൽ പ്രധാനമന്ത്രിയും പങ്കെടുത്തു.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ് ലഖ്നൗവിലും നിതിന്‍ ഗഡ്കരി നാഗ്പുരിലും സുരേഷ് പ്രഭു ചെന്നൈയിലും പ്രകാശ് ജാവഡേക്കര്‍ മുംബൈയിലും കേന്ദ്ര നൈപുണ്യവികസന സഹമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ കൊച്ചിയിലും പങ്കെടുത്തു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഹർഷ വർധൻ ഉൾപ്പെടെ പ്രമുഖർ ഡൽഹിയിൽ നടന്ന യോഗാഭ്യാസത്തിൽ പങ്കെടുത്തു.