അതിര്‍ത്തിയില്‍ മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു

 പാകിസ്ഥാന്‍ , തീവ്രവാദികള്‍ , സൈന്യം , ശ്രീനഗര്‍
ശ്രീനഗര്‍| jibin| Last Modified ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (09:58 IST)
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു. ഇന്നു പുലര്‍ച്ചെ കുപ്വാര ജില്ലയിലെ കേരന്‍ സെക്ടറിലാണ് സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. വന്‍ ആയുധശേഖരങ്ങള്‍ ഇവരുടെ കൈവശമുണ്ടായിരുന്നുവെന്ന് സൈന്യം വ്യക്തമാക്കി.

ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ റേഞ്ചേഴ്സ് നേരത്തെ വെടിവെപ്പ് നടത്തിയിരുന്നു. കശ്മീരിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്ക് സൈന്യത്തെ അയയ്ക്കുന്നതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ നുഴഞ്ഞു കയറുന്നതിന് ശ്രമിക്കുന്നത്. വെള്ളപ്പൊക്ക സമയം കണക്കിലെടുത്താണ് ഇവര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയതെന്നാണ് സംശയം


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :