വ്യോമാക്രമണത്തിൽ 250ധികം ഭീകരർ കൊല്ലപ്പെട്ടുവെന്ന് അമിത് ഷാ; മരണസംഖ്യ വ്യക്തമല്ലെന്ന് വ്യോമസേന, വിമർശനവുമായി കോൺഗ്രസ്

അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

Last Updated: തിങ്കള്‍, 4 മാര്‍ച്ച് 2019 (12:20 IST)
പാകിസ്ഥാനിലെ ബാലാകോട്ട് ഭീകര താവളത്തിൽ ഇന്ത്യയൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ 250ലധികം ഭീകരർ കൊല്ലപ്പെട്ടെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. എന്നാൽ സർക്കാർ ഇതുവരെയും മരണസംഖ്യയെക്കുറിച്ച്
ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പുൽ വാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിട്ട് 12 ദിവസത്തിനു ശേഷമുണ്ടായ സൈനീക നീക്കത്തിൽ ഭീകരരെ വധിച്ചുവെന്നതിനു തെളിവുകൾ പുറത്തിവിടാൻ പ്രതിപക്ഷമടക്കം ആവശ്യമുന്നയിച്ചിരുന്ന സമയത്താണ് അമിത് ഷായുടെ പ്രസ്താവന.

എന്നാൽ അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മരണസംഖ്യയെക്കുറിച്ച് വ്യക്തമായി പറയാൻ കഴിയില്ലെന്ന് വ്യോമസേന തന്നെ സ്ഥീകരിക്കുമ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുളള രാഷ്ട്രീയ മുതലെടുപ്പാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇന്ത്യൻ വ്യോമാക്രമണത്തെ ബിജെപി രാഷ്ട്രീയവൽക്കരിക്കുകയാണ്. അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാക്കളായ പി ചിതംബരം, മനീഷ് തിവാരി തുടങ്ങിയവർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനു തെളിവുകൾ ചോദിച്ച മമതാ ബാനർജിക്കെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും അമിത് ഷാ രംഗത്തെത്തിയിരുന്നു.
ഇവരുടെ ഈ തുറന്നു പറച്ചിലുകളെക്കുറിച്ചോർക്കുമ്പോൾ തനിക്കു ലജ്ജ തോന്നുന്നു എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. ഗുജറാത്തിൽ വച്ചു നടന്ന റാലിക്കിടെയായിരുന്നു അമിത് ഷായുടെ പ്രസ്താവനയും പ്രതികരണവും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :