ബ്രിട്ടീഷ് സർക്കാറിന് സവർക്കർ മാപ്പെഴുതികൊടുത്തതായി രേഖകളില്ലെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 ഫെബ്രുവരി 2020 (18:15 IST)
സ്വാതന്ത്രസമരകാലത്ത് ആൻഡമാൻ സെല്ലുലാർ ജയിലിൽ നിന്നും മോചിതനാകാൻ വിഡി ബ്രിട്ടീഷ് സർക്കാറിന് മാപ്പെഴുതിയതായി രേഖകളില്ലെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ്. സവര്‍ക്കറുടെ സെല്ലുലാര്‍ ജയില്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും സവര്‍ക്കറുടെ മാപ്പപേക്ഷ സംബന്ധിച്ച രേഖകള്‍ കലാസാംസ്‌കാരിക വകുപ്പിന്റെ പക്കലില്ലെന്നും വകുപ്പ് മന്ത്രി പ്രഹ്ലാട്ട് പട്ടേൽ പറഞ്ഞു.ആൻഡമാൻ നിക്കോബാർ ഭരണവകുപ്പിലും ഇത് സംബന്ധിച്ച രേഖകൾ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

സവര്‍ക്കറുടെ മാപ്പപേക്ഷ സെല്ലുലാര്‍ ജയില്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്ന് ഹിന്ദു സംഘടനാ നേതാവിന്റെ ചോദ്യത്തിന് മറുപടിയായാണ് സംസ്‌കാരിക വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികനായ സവർക്കറുടെ മാപ്പപേക്ഷ രാജ്യത്ത് എക്കാലത്തും വിവാദവിഷയമാണ്. ആറ് തവണ ജയിൽ മോചിതനാകാൻ വേണ്ടി ബ്രിട്ടീഷ് സർക്കാറിന് മാപ്പപേക്ഷ നൽകിയാണ് സവർക്കർ ജയിൽ മോചിതനായതെന്ന രേഖകൾ മുൻപ് പുറത്ത് വന്നിരുന്നെങ്കിലും സവർക്കറിനെ അനുകൂലിക്കുന്ന സംഘടനകൾ അംഗീകരിച്ചിരുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :