'ഗീതാ ഗോപിനാഥിനെക്കുറിച്ച് വളരെ ഉയർന്ന മതിപ്പാണുള്ളത്, അവരുടെ ഉപദേശം ലഭിക്കുക എന്നത് കേരളത്തിന്റെ ഭാഗ്യമാണ്' ; ശശി തരൂർ

ഗീതാ ഗോപിനാഥിന്റെ നിയമനത്തെ പ്രശംസിച്ച് തരൂർ; വിചിത്രമെന്ന് ജയ്റാം

ന്യൂഡൽഹി| aparna shaji| Last Modified വെള്ളി, 29 ജൂലൈ 2016 (08:02 IST)
ഒരു സാമ്പത്തിക ശാസ്ത്രജ്ഞ എന്ന നിലയിൽ ഗീതാ ഗോപിനാഥിന് അക്കാദമിക് തലങ്ങളിൽ മികവുറ്റ കീർത്തിയാണുള്ളതെന്ന് പാർലമെന്റിലെ വിദേശകാര്യ മന്ത്രാലയം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പ്രമുഖ ഗ്രന്ഥകാരനുമായ ശശി തരൂർ എംപി അഭിപ്രായപ്പെട്ടു.
ദീർഘകാലാടിസ്ഥാനത്തിൽ, അവരുടെ നയപരമായ ഉപദേശം ലഭിക്കാൻ കഴിയുന്നത് കേരളത്തിന്റെ ഒരു ഭാഗ്യമാണെന്നും തരൂർ വ്യക്തമാക്കി. ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഗീത മികച്ച ഇക്കോണമിസ്റ്റാണ്, ഹാർവഡിൽ നിന്നാണ്, അറിയപ്പെടുന്നയാളാണ്. എന്നാൽ അവരുടെ ആശയങ്ങൾ സിപിഎമ്മിന്റേതിൽ നിന്നു വ്യത്യസ്തമാണെന്ന് കോൺഗ്രസ് നേതാവും ധനകാര്യ വിദഗ്ധനുമായ ജയ്റാം രമേശ് വ്യക്തമാക്കി. ഗീതയുടെ നിയമനം കൗതുകമുണർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :