ആര്‍ക്കൊപ്പവും പോകുന്നില്ല; സിദ്ദു പുതിയ പാർട്ടി രൂപീകരിച്ചു - ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്

പുതിയ പാര്‍ട്ടിയുമായി സിദ്ദു; തിരിച്ചടിയുണ്ടാകുന്നതാര്‍ക്ക് ?

 Navjot Singh Sidhu , BJP and AAP , congress , Sidhu , punjab niyamasabha election , punjab നവജ്യോത്സിംഗ് സിദ്ദു , ബിജെപി ,  ക്രിക്കറ്റ് , ആം ആദ്‌മി , കോണ്‍ഗ്രസ് , നിയമസഭാ തെരഞ്ഞെടുപ്പ് , പഞ്ചാബ്
ന്യൂഡൽഹി| jibin| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (18:42 IST)
മുൻ ബിജെപി എംപിയും ക്രിക്കറ്റ് താരവുമായയിരുന്ന നവജ്യോത്സിംഗ് സിദ്ദു പുതിയ പാർട്ടി രൂപീകരിച്ചു. ആവാസെ പഞ്ചാബ് എന്നാണ് പാർട്ടിയുടെ പേര്. ഈ മാസം ഒമ്പതിന് പുതിയ പാർട്ടിയുടെ പ്രഖ്യാപനമുണ്ടാവും. അടുത്തവർഷം പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിദ്ദുവിന്റെ പുതിയ നീക്കം.

മുൻ ഇന്ത്യൻ ഹോക്കി താരവും ശിരോമണി അകാലിദൾ നേതാവുമായിരുന്ന പർഗത് സിംഗുമായി ചേർന്നാണ് സിദ്ദു ആവാസെ പഞ്ചാബ് രൂപീകരിച്ചിരിക്കുന്നത്. കൂടാതെ പഞ്ചാബിലെ സ്വതന്ത്ര എംഎൽഎമാരും സഹോദരങ്ങളുമായ സിമർജീക്സിംഗ് ബെയിൻസും ബൽവീന്ദർസിംഗ് ബെയിൻസും സിദ്ദുവിന്റെ പാർട്ടിയിൽ ചേർന്നിട്ടുണ്ട്.

അടുത്ത വർഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ദു പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി രംഗത്തുണ്ടാവും.
സിദ്ദുവിന്റെ ഭാര്യ നവ്‌ജോത് കൗർ പുതിയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :