കലാം മാര്‍ഗ്ഗദര്‍ശിയെന്ന് പ്രധാനമന്ത്രി, ജനങ്ങളുടെ രാഷ്ട്രപതിയായിരുന്നുവെന്ന് രാഷ്ട്രപതി

നരേന്ദ്ര മോഡി , എപിജെ അബ്ദുള്‍ കലാം , പ്രണബ് മുഖര്‍ജി , സീതാറാം യച്ചൂരി
ന്യൂഡല്‍ഹി| jibin| Last Updated: ചൊവ്വ, 28 ജൂലൈ 2015 (09:12 IST)
അന്തരിച്ച മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എപിജെ അബ്ദുള്‍ കലാമിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. കലാം മാര്‍ഗ്ഗദര്‍ശിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ജനങ്ങളുടെ രാഷ്ട്രപതിയായിരുന്നു കലാം; മരണശേഷവും അങ്ങനെ തുടരുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.

നമ്മുടെ സമയത്തെ ഏറ്റവും അനുയോജ്യനായ രാഷ്ട്രപതിയായിരുന്നു കലാമെന്ന് അദ്വാനിയും രാജ്യത്തിന് പ്രചോദനമായ വ്യക്തിത്വമെന്ന് സോണിയാഗാന്ധിയും പറഞ്ഞു . സാധാരണ കുടുംബത്തില്‍ ജനിച്ച് രാജ്യത്തിന്റെ ഉന്നത പദവിയിലെത്തിയ വ്യക്തിത്വമാണ് കലാമിന്റേതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അനുസ്മരിച്ചു.

ഹൃദയങ്ങള്‍ കീഴടക്കിയ വലിയ മനുഷ്യനെന്ന് രാഹുല്‍ ഗാന്ധി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അനുശോചിച്ചു . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചനം രേഖപ്പെടുത്തി. രാജ്യം കണ്ട മഹാന്‍മാരില്‍ ഒരാളെന്ന് എകെ ആന്റണി പറഞ്ഞു.

കലാമിന്റെ മൃതദേഹവുമായുള്ള വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടര്‍ ഷില്ലോംഗില്‍ നിന്നും ഗുവഹത്തിയിലേയ്ക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് 1.30ന് ഡല്‍ഹിയിലെ പാലം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം പ്രധാനമന്ത്രി നരേന്ദ്ര മേഡി ഏറ്റുവാങ്ങും. തുടര്‍ന്ന് രാജാജി മാര്‍ഗ് പത്താം നമ്പര്‍ വസതിയില്‍ പൊതുദര്‍ശനത്തിനു വെക്കും.
കുടുംബാംഗങ്ങളുടെ താല്‍പര്യപ്രകാരം സ്വദേശമായ രാമേശ്വരത്തായിരിക്കും അന്ത്യ കര്‍മങ്ങള്‍. രാജ്യത്ത് ഏഴ് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :