മറാത്തി എഴുത്തുക്കാരൻ രത്‌നാകർ മത്കാരി കൊവിഡ് ബാധിച്ച് മരിച്ചു

അഭിറാം മനോഹർ| Last Updated: ബുധന്‍, 20 മെയ് 2020 (15:31 IST)
പ്രശ‌സ്‌ത രത്‌നാകർ മത്‌‌കാരി കൊവിഡ് ബാധിച്ച് മരിച്ചു. 81 വയസ്സായിരുന്നു.നാടകകൃത്ത് കൂടിയായിരുന്ന രത്‌നാകർ മത്‌‌കാരിയാണ് മറാത്തിയിൽ കുട്ടികളുടെ നാടക പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.

കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.രത്‌നാകറിന്റെ നിര്യാണത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുശോചനം രേഖപ്പെടുത്തി.മറാത്തി സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകിയ ഒരു എഴുത്തുക്കാരനെയാണ് നമുക്ക് നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :