മുംബൈ|
JOYS JOY|
Last Modified വെള്ളി, 13 നവംബര്‍ 2015 (14:15 IST)
മാഗി നിരോധിക്കണമെന്ന് വീണ്ടും മഹാരാഷ്‌ട്ര സര്‍ക്കാര്‍. മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാഗി നിരോധനം ബോംബൈ ഹൈക്കോടതി റദ്ദു ചെയ്തിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഈയത്തിന്‍റെ അംശം അനുവദനീയമായതിലും കൂടുതല്‍ ഉള്ളതിനാല്‍ ഉപയോഗ
യോഗ്യമല്ലെന്ന് കാണിച്ചായിരുന്നു സര്‍ക്കാര്‍ കഴിഞ്ഞ ജൂണില്‍ മാഗി നിരോധിച്ചത്. എന്നാല്‍, പിന്നീട് ബോംബെ ഹൈക്കോടതി നിരോധനം ഉപാധികളോടെ എടുത്തു കളയുകയായിരുന്നു.
സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ പരിശോധിച്ച ശേഷമേ മാഗി വിപണിയില്‍ ഇറക്കാവൂ എന്ന ഹൈക്കോടതി നിര്‍ദ്ദേശം ലഭിച്ച മാഗി പരിശോധനകളില്‍ വിജയിക്കുകയും തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ വിപണി വഴി തിരിച്ചെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ നീക്കം.