കാസിരംഗ വനത്തിലും പ്രളയം; വന്യ മൃഗങ്ങള്‍ ദുരിതക്കയത്തില്‍

കസിരംഗ വനത്തിൽ പ്രളയം; നൂറിലേറെ മൃഗങ്ങളെ രക്ഷിച്ചു

priyanka| Last Updated: ബുധന്‍, 3 ഓഗസ്റ്റ് 2016 (21:34 IST)
കനത്ത മഴ നഗരങ്ങളില്‍ മാത്രമല്ല ദുരിതം വിതയ്ക്കുന്നത്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍
വനത്തിലും വന്യ ജീവികള്‍ക്കുമുണ്ടാക്കുന്ന ദുരിതം പുറം ലോകം അധികം അറിയാറില്ലെന്ന് മാത്രം. കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് കസിരംഗ വനമേഖല പ്രളയത്തിലായതോടെ നൂറിലേറെ മൃഗങ്ങളെയാണ് അസം വനം വകുപ്പും രണ്ടു മൃഗക്ഷേമ സന്നദ്ധ സംഘടനകളും ചേര്‍ന്ന് രക്ഷിച്ചത്.

വാഹന സഹായത്തോടെയാണ് ഇവരെല്ലാം മൃഗങ്ങളെ രക്ഷപ്പെടുത്തുന്ന ദൗത്യം നിര്‍വ്വഹിച്ചത്. ഒന്‍പത് ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളും ഇത്തരത്തില്‍ രക്ഷപ്പെടുത്തിയവയില്‍ പെടുന്നു. രക്ഷപ്പെടുത്തിയവയില്‍ പലതിനും പരിക്കേറ്റിട്ടുണ്ടെന്ന് ദൗത്യസേന പറഞ്ഞു. വനപ്രദേശമാകെ വെള്ളത്തിനടിയിലായതിനാല്‍ ദേശീയ പാതയ്ക്കു സമീപമുള്ള ഉയര്‍ന്ന പ്രദേശത്താണ് മൃഗങ്ങള്‍ അഭയം തേടുന്നത്. പാത മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മൃഗങ്ങള്‍ ചാകുന്നതും പതിവായിട്ടുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :