കർണാടക രാഷ്ട്രീയ പ്രതിസന്ധി; ബിജെപി ഇന്ന് ഗവർണറെ കാണും; ശിവകുമാറും സംഘവും മുംബൈയിൽ

കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രശ്ന പരിഹാരത്തിന് ബംഗളൂരുവിലെത്തി

Last Modified ബുധന്‍, 10 ജൂലൈ 2019 (08:55 IST)
കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ സ്പീക്കറെ തള്ളിയും ഗവർണറുടെ ഇടപെടൽ തേടിയും ബിജെപി . പ്രതിസന്ധി ഗുരുതരമായതിനിടെ ബിജെപി നേതാക്കൾ ഇന്ന് സ്പീക്കറേയും ഗവർണറേയും കാണും. കോൺഗ്രസ് നേതാവും ജലവിഭവ മന്ത്രിയുമായ ഡി കെ ശിവകുമാർ ഇന്ന് മുംബൈയിലെത്തി വിമത നേതാക്കളുമായി സംസാരിക്കുമെന്നറിയിച്ചു. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രശ്ന പരിഹാരത്തിന് ബംഗളൂരുവിലെത്തി

കർണാടകയിൽ കളം മാറിമറിയാൻ സാധ്യതയേറി. 14 എംഎൽഎമാരുടെ രാജിയോടെ സർക്കാർ തകർന്നെന്ന പ്രചരണം ശക്തമാക്കുകയാണ് ബിജെപി. ഭരണ സ്തംഭന വിഷയം ചൂണ്ടിക്കാട്ടി ഗവർണർ വാജു ഭായ് വാലയേയും സ്പീക്കർ കെആർ രമേഷ് കുമാറിനേയും ബിജെപി സംഘം കാണും .

രാവിലെ 11.30ന് നിയമസഭാ മന്ദിരത്തിന് സമീപമുള്ള ഗാന്ധി പ്രതിമക്ക് മുന്നിൽ ബിജെപി എംഎൽഎമാർ ധർണ നടത്തും .അതിനിടെ വിമതരെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാവും ജലവിഭവ മന്ത്രിയുമായ ഡി കെ ശിവകുമാർ മുംബൈക്ക് പോകും. കോൺഗ്രസിന്റെ മറ്റൊരു ക്രൈസിസ് മാനേജർ ഗുലാം നബി ആസാദ് ബം ഗളൂ രു വി ലെത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :