ബാംഗ്ലൂര്‍|
jibin|
Last Modified ചൊവ്വ, 15 മെയ് 2018 (09:48 IST)
രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ തുക്ക് മന്ത്രിസഭയ്ക്ക് സാധ്യത. ലീഡ് നിലയിൽ ബിജെപി മികച്ച മുന്നേറ്റം പുറത്തെടുക്കുമ്പോള്‍ ഭരണകക്ഷിയായ കോൺഗ്രസ് രണ്ടാമതായി എന്നതാണ് ശ്രദ്ധേയം.
187 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് 62, ബിജെപി 108, ജെ ഡി എസ് 45 , മറ്റുള്ളവര്‍ 2 - എന്നിങ്ങനെയാണ് കര്‍ണാടകയിലെ ഫലം.
മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളിൽ ഒന്നിൽ പിന്നിലാണ്. ചാമുണ്ഡേശ്വരിയിലാണ് അദ്ദേഹം പിന്നിലായത്. ബദാമിയിൽ ശ്രീരാമുലുവിനെതിരേ അദ്ദേഹം മുന്നിട്ടു നിൽക്കുകയാണ്.
ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം നില്‍ക്കുന്നതിനാല്‍ നിർണായക ശക്തിയായ ജെഡിഎസ് മൂന്നാമതുണ്ട്. ബാംഗ്ലൂര്‍ നഗരത്തിലും തീരദേശ മേഖലയിലും ബിജെപി ശക്തമായ മുന്നേറ്റമാണ് കാഴ്‌ചവച്ചത്. എന്നാല്‍ എല്ലാ മേഖലകളിലും കോണ്‍ഗ്രസ് പിന്നോട്ട് പോകുകയാണ്.
തെഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതിനിടെ കർണാടകയിൽ ഭരണം നിലനിർത്താൻ ജെഡിഎസിന്റെ പിന്തുണ തേടി കോൺഗ്രസും ബിജെപിയും നീക്കം ശക്തമാക്കി. ഹൈദരാബാദ് കർണാടകത്തിൽ കോൺഗ്രസ് പിന്നിട്ടു നിൽക്കുകയാണ്. മൈസൂരു ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ ജെഡിഎസ് നിർണായക ശക്തിയാകുകയാണ്.