കഴിഞ്ഞ അഞ്ചു വര്‍ഷമായി 15 കോടി നികുതി നല്കിയ ആളാണ് ഞാന്‍; എന്നാല്‍ സ്വന്തമായി ഒരു ഓഫീസ് പണിയുന്നതിനായി അഞ്ച് ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നു; ഇതാണോ താങ്കള്‍ പറഞ്ഞ അഛേ ദിന്‍ എന്ന് മോഡിയോട് കപില്‍ ശര്‍മ്മ

ഇതാണോ അഛേ ദിന്‍ എന്ന് മോഡിയോട് കപില്‍ ശര്‍മ്മ

ന്യൂഡല്‍ഹി| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (14:08 IST)
ഇതാണോ അഛേ ദിന്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് പ്രശസ്ത കൊമേഡിയന്‍ കപില്‍ ശര്‍മ്മ. സ്വന്തം ഓഫീസ് നിര്‍മ്മാണത്തിനായി കപില്‍ ശര്‍മ്മയ്ക്ക് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബി എം സി) അധികൃതര്‍ക്ക് അഞ്ചുലക്ഷം രൂപ കൈക്കൂലിയായി നല്കേണ്ടി വന്നിരുന്നു. ഇക്കാര്യം ട്വിറ്ററില്‍ ഉന്നയിച്ചതിനു ശേഷമായിരുന്നു പ്രധാനമന്ത്രിയോട് ഇതാണോ താങ്കള്‍ പറഞ്ഞ അഛേ ദിന്‍ എന്ന് ട്വീറ്റ് ചെയ്തത്.

കപിലിന്റെ ട്വീറ്റ് നവമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് കൈക്കൂലി വാങ്ങിയവര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് ബി എം സി ചീഫ് വിജിലന്‍സ് ഓഫീസര്‍ അശോക് പവാര്‍ പ്രതികരിച്ചു. ബി എം സിയില്‍ അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയ ഫട്‌നാവിസ് അധികൃതരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്കാന്‍ കപിലിനോട് ആവശ്യപ്പെടുകയും ചെയ്തു. ‘കോമഡി നൈറ്റ്സ് വിത്ത് കപില്‍’ എന്ന ഷോ ഏറെ പ്രശസ്തമാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :