ജിദ്ദ|
aparna shaji|
Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (07:32 IST)
സൗദി അറേബ്യയിൽ തൊഴിൽ പ്രതിസന്ധികളെ തുടർന്ന് കുടുങ്ങി കിടക്കുന്നത് പതിനായിരത്തിലധികം ഇന്ത്യക്കാരാണ്. വിവിധ നിർമാണ കമ്പനികളിലെ തൊഴിലാളികൾക്ക് മാസ ശമ്പളം നൽകാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ ഇവരുടെ പ്രശനങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പട്ടിണി അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ കഴിഞ്ഞ രണ്ട് ദിവമായി എത്തിച്ച് നല്‍കുന്നുണ്ട്.
അതേസമയം ജിദ്ദയില്‍ വിവിധ ലേബര്‍ ക്യാമ്പുകളില്‍ എത്തി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ദുരിതമനുഭവിക്കുന്ന തൊഴിലാളികളും പട്ടിക തയ്യാറാക്കി. അടിയന്തിരമായി നാട്ടിലേക്ക് പോകാനുള്ളവരുടെയും വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. സൗദി ബിന്‍ ലാദന്‍,സൗദി ഓജര്‍ തുടങ്ങി കമ്പനികളിലെ തൊഴിലാളികളാണ് മാസങ്ങളായി ശമ്പളം ലഭിക്കാതെ പ്രതസിന്ധിയിലായത്. ശമ്പളം ലഭിക്കാതെ നാട്ടിലേക്ക് മടങ്ങാൻ തയ്യാറല്ലെന്നാണ് തൊഴിലാളികൾ അറിയിച്ചിരിക്കുന്നത്.