എഎന്‍ -32 വിമാനങ്ങളുടെ അപകടത്തിന് പിന്നില്‍ ? സോവ്യയറ്റ് യൂണിയന്റെ സമ്മാനം ദുരന്തമാകുമ്പോള്‍, വ്യോമസേനയുടെ കരുത്തന് സംഭവിക്കുന്നത് - അറിയേണ്ട ചില കാര്യങ്ങള്‍

ഇപ്പോൾ കാണാതായിരിക്കുന്ന വിമാനം പുതുക്കി പണിതതല്ല

ന്യൂഡല്‍ഹി| jibin| Last Modified ശനി, 23 ജൂലൈ 2016 (17:47 IST)
ഇന്ത്യന്‍ വ്യോമസേനയുടെ ചരക്കു നീക്കത്തിന്റെ നട്ടെല്ലായ എഎന്‍ -32 വിമാനമാണ് സൈനികോദ്യോഗസ്ഥരടക്കം 29പേരുമായി ചെന്നൈ താംബരം വ്യോമത്താവളത്തില്‍ നിന്നും പുറപ്പെട്ട ശേഷം കാണാതായത്. ഇരട്ട എൻജിനുകളുള്ള മിലിട്ടറി ട്രാൻസ്പോർട് വിമാനമായ എഎൻ – 32 സത്‌ലജ് എന്നാണ് വ്യോമസേനയില്‍ അറിയപ്പെടുന്നത്.

വിമാന നിര്‍മാതാക്കളായ ആന്‍റണോബ് നിര്‍മിച്ച എഎന്‍ - 32 സോവ്യയറ്റ് യൂണിയന്റെ പ്രതാപകാലത്ത് ഇന്ദിരാഗാന്ധിയാണ്
(1976) ഇന്ത്യയിലെത്തിച്ചത്. 6.7 ടണ്‍ ചരക്കോ 39 യാത്രക്കാരയോ വിഹിക്കാന്‍ കഴിവുള്ള 105 എഎന്‍ വിമാങ്ങളാണ് ഇപ്പോള്‍ ഇന്ത്യയുടെ കൈവശമുള്ളത്. 16,800 കിലോ ഭാരമുള്ള വിമാനം മണിക്കൂറില്‍ 530കിമി വേഗതയാണ് പരമാവധി പറക്കുക.

78 അടി നീളവും 96 അടി ഉയരവുമുള്ള സത്‌ലജിന് 21,000 മുതല്‍ 23,000 അടിവരെ പറക്കാന്‍ ശേഷിയുണ്ട്. പിന്നീട് മുപ്പതോളം വിമാനങ്ങൾ യുക്രൈയിനുമായി ചേർന്ന് പുതുക്കി പണിതു. പുതുക്കി പണിത വിമാനങ്ങൾ എഎൻ –32എസ് എന്നാണ് വിളിക്കുന്നത്. എന്നാൽ ഇപ്പോൾ കാണാതായിരിക്കുന്ന വിമാനം പുതുക്കി പണിതതല്ല.

എഎന്‍ -32
ഇന്ത്യക്കു വേണ്ടിയാണ് നിര്‍മിച്ചതെന്ന് പറഞ്ഞാല്‍ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. പാകിസ്ഥാനും ചൈനയുമായുള്ള ബന്ധം വഷളായ സമയത്തായിരുന്നു ഇവന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായത്. സൈനിക മേഖലകളായ
സിയാച്ചിനിലും വടക്കുകിഴക്കൻ മേഖലയിലും പട്ടാളത്തെ വിന്യസിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ ഭക്ഷണവും യുദ്ധ കോപ്പുകളും എത്തിക്കുന്നതിന് ഉയരത്തില്‍ പറക്കുന്ന വിമാനം ആവശ്യമായിരുന്നു. ഇതിനേത്തുടര്‍ന്നാണ് എഎന്‍ -32 സൈന്യത്തിന്റെ ഭാഗമാക്കിയത്.


എഎൻ–32ന് എന്തു സംഭവിച്ചു ?

വിമാന നിര്‍മാതാക്കളായ ആന്‍റണോബ് ഇപ്പോള്‍ യുക്രൈനിലാണ് സ്ഥിതി ചെയ്യുന്നത്. എഎൻ–32ന് വര്‍ഷങ്ങളുടെ പഴക്കമുള്ളതിനാല്‍ ആവശ്യമായ പുതിക്കി പണി ആവശ്യമായിരുന്നു. 2009ല്‍ ഇന്ത്യ വിമാന കമ്പനിയുമായി 40 കോടി ഡോളറിന്റെ കരാര്‍ ഒപ്പിടുകയും ചെയ്‌തു. ഇതിനിടെ റഷ്യയും യുക്രൈനും തമ്മിലുള്ള ബന്ധം വഷളായതിനാല്‍ വിമാനത്തിന്റെ പുതുക്കല്‍ വിജയിച്ചില്ല.

വിമാനം പഴയതായതും സ്‌പെയർപാർട്ടുകൾ ലഭിക്കാതായതും എഎൻ–32ന്റെ ശേഷി കുറയ്‌ക്കാന്‍ കാരണമായി. ഇതിനിടെ 35 വിമാനങ്ങൾ പുതുക്കിപണിതെങ്കിലും ശേഷിക്കുന്ന വിമാനങ്ങളുടെ അവസ്ഥ പരിതാപകരമായി തുടരുകയും ചെയ്‌തു.

ഏതു കാലാവസ്ഥയിലും ഇറങ്ങാൻ കഴിയുകയും മഞ്ഞുമലകളിൽ വരെ ഇറങ്ങാൻ കരുത്തുമുള്ള എഎൻ–32ന്റെ ഉള്‍വശം പരിതാപകരമാണ്. പ്രധാനമായും സൈനികര്‍ക്കുള്ള വസ്‌തുക്കളാകും വിമാനത്തിനുള്ളിലുള്ളത്. ഇതിനാല്‍ സൈനികള്‍ കാല്‍ നീട്ടിവച്ചു പോലും ഇരിക്കാന്‍ ഇടയില്ല. മരത്തടി കൊണ്ട് നിര്‍മിച്ച പലക സീറ്റിലാണ് സൈന്യം ഇരിക്കുന്നത്.


അപകടനിരക്ക് കുറഞ്ഞ വിമാനമെന്ന് പേരുണ്ടെങ്കിലും പുതുക്കി പണിയാന്‍ കഴിയാത്തതും ആവശ്യമായ പാര്‍ട്ടുകള്‍ ലഭ്യമാകാത്തതുമാണ് ശാപം. 105 വിമാനങ്ങള്‍ ഇപ്പോഴും സൈന്യത്തിന്റെ പ്രധാന ഭാഗമായതിനാല്‍ ഒഴിവാക്കാനും സാധ്യമല്ല.

പ്രകൃതി ദുരന്തങ്ങളില്‍ എന്നും സഹായകമാകുന്ന തരത്തിലുള്ള എഎന്‍ 32 വിന് പകരം വെക്കാനുള്ള വിമാനങ്ങള്‍ ഇപ്പോള്‍ ഇല്ലാത്തതാണ് പഴക്കം അവഗണിച്ചും ഇവരെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഏറെ പഴക്കം ചെന്ന എഎൻ–32 രണ്ടു തവണ തകർന്നു (2004, 2011) വീണിട്ടുണ്ട്. 2011 ൽ 13 സൈനികരാണ് മരിച്ചത്. സോവിയറ്റ് യൂണിയൻ കാലത്തെ മികച്ച വിമാനമാണെങ്കിലും എല്ലാം പുതുക്കി പണിയാത്തത് അപകടങ്ങള്‍ വിളിച്ചു വരുത്തുന്നതിന് തുല്ല്യമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :