പ്രമേഹ രോഗികള്‍ക്ക് സന്തോഷവാര്‍ത്ത, ഇനി ഇന്‍സുലിന്‍ കുത്തിവയ്പ്പിന്റെ ആവശ്യമില്ല...!

ബംഗളുരു| VISHNU N L| Last Modified വെള്ളി, 12 ജൂണ്‍ 2015 (16:31 IST)
പ്രമേഹ ചികില്‍സയില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കാന്‍ പര്യാപ്തമായ പുതിയ മരുന്ന് വിപണിയില്‍ എത്തി. ടൈപ്പ് 2 പ്രമേഹ ചികില്‍സയ്‌ക്കുള്ള മരുന്നാണ് പുറത്തിറങ്ങിയത്. ഫോര്‍ക്‌സിഗ എന്ന ഈ മരുന്ന് നിര്‍മ്മിച്ചത് ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാതാക്കളായ അസ്ട്രസെനെകയാണ്. ഗൂളിക രൂപത്തിലുള്ള ഫോര്‍ക്‌സിഗ, ടൈപ്പ് 2 പ്രമേഹമുള്ള പ്രായപൂര്‍ത്തിയായ രോഗികള്‍ ദിവസം ഒന്ന് എന്ന ക്രമത്തിലാണ് കഴിക്കേണ്ടതെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഇന്‍സുലിന്‍ കുത്തിവെയ്‌പ്പിനുപകരമായി ഈ ഗുളിക ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. റഗുലേറ്റര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് ഫോര്‍ക്‌സിഗ മരുന്നിന് അനുമതി നല്‍കിയത്. 11801 രോഗികളില്‍ വിജയകരമായി പരീക്ഷിച്ച ഈ മരുന്നില്‍ ഇന്‍സുലിന്‍ അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ് പ്രത്യേകത. സാധാരണ ഇന്‍സുലിന്‍ പോലുള്ള ഹോര്‍മോണുകള്‍ കഴിക്കാന്‍ പറ്റില്ല. എന്നാല്‍ ഗുളിക രൂപത്തില്‍ ഹോര്‍മോണ്‍ അടങ്ങിയ മരുന്ന് എത്തിയത് വിപ്ലവമായാണ് കരുതുന്നത്.

ഇന്‍സുലിന്‍ അടങ്ങിയിട്ടുള്ള ഈ മരുന്ന്, ശരീരത്തിലെ അധികമുള്ള ഗ്ലൂക്കോസിനെ മൂത്രത്തിലൂടെ പുറന്തള്ളുന്നു. കൂടാതെ ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിന്‍, ശരീരഭാരം, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്‌ക്കാനും ഈ മരുന്ന് സഹായകരമാണ്. ഏകദേശം 63 മില്യണ്‍ പ്രമേഹ രോഗികളുള്ള ഇന്ത്യയില്‍ ഏറെപ്പേരും ടൈപ്പ് 2 പ്രമേഹം ഉള്ളവരാണ്. ഇതില്‍ 40 ശതമാനം ആളുകളും ഇന്‍സുലിന്‍ കുത്തിവയ്പ്പ് ദിവസവും എടുക്കുന്നവരാണ്. മരുന്ന് വിപണിയില്‍ എത്തുന്നതോടെ ഇന്‍സുലിന്‍ കുത്തിവയ്പ്പ് എന്ന ബുദ്ധിമുട്ട് ഒഴിവാകും.

അതേസമയം ഡോക്‌ര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മാത്രമെ ഈ മരുന്ന് കഴിക്കാന്‍ പാടുള്ളുവെന്നും പത്രക്കുറിപ്പിലുണ്ട്. ഈ മരുന്ന് പുറത്തിറക്കിയശേഷം അസ്ട്രസേനെകയുടെ ഓഹരി വില കുത്തനെ കൂടിയിട്ടുണ്ട്. ഇന്ത്യയില്‍ ബംഗളൂരിവിലാണ് മരുന്ന് പുറത്തിറക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ...

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്
ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തുമെന്നും എന്ത് സംഭവിക്കുമെന്ന് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ
കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയ്ക്കിടെ വിജയ് മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി
ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാന് ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് ...