Rijisha M.|
Last Updated:
വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (09:13 IST)
കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) ചലച്ചിത്ര അക്കാദമി ഏറ്റെടുത്തു. മേള സ്വന്തംനിലയ്ക്കു സംഘടിപ്പിക്കുമെന്നു ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു പറഞ്ഞു. നടത്തിപ്പിന് ആവശ്യമായ പണം സ്പോൺസർമാരിലൂടെ കണ്ടെത്തും. ഒപ്പം ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കും.
ആറരക്കോടി മുതൽ മുടക്കിയാണ് കഴിഞ്ഞ തവണ ചലച്ചിത്രമേള നടത്തിയത്. എന്നാൽ ഇത്തവണ ചെലവ് മൂന്നരക്കോടിയിൽ നിർത്താനാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഡെലിഗേറ്റ് ഫീസ് കൂട്ടുന്നതിലൂടെ രണ്ടരക്കോടിയെങ്കിലും സമാഹരിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടലുകൾ.
ഡിസംബർ 7 മുതൽ 13 വരെ നടക്കുന്ന ചലച്ചിത്ര മേളയിൽ വിദേശ അതിഥികളുടെ എണ്ണം കുറയ്ക്കുകയും എഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെ ജൂറിയാക്കുമെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു പറഞ്ഞു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.