ഗുണനിലവാരമില്ല: ഹോര്‍ലിക്‌സ്‌ ഫൂഡില്‍സ്‌ ഉള്‍പ്പെടെ മൂന്നു നൂഡില്‍സുകള്‍ക്ക്‌ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നോട്ടീസ്

ന്യൂഡല്‍ഹി| rahul balan| Last Updated: വ്യാഴം, 11 ഫെബ്രുവരി 2016 (14:33 IST)
ഹോര്‍ലിക്‌സ്‌ ഫൂഡില്‍സ്‌ നൂഡില്‍സ്‌ ഉള്‍പ്പെടെയുള്ള മൂന്നു നൂഡില്‍സ്‌ ബ്രാന്‍ഡുകള്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് പരിശോധനാഫലം. ലഖ്‌നൗവിലുള്ള ഫുഡ്‌ അനാലിസിസ്‌ ലാബാണു ഹോര്‍ലിക്‌സിന്റെ ഫൂഡില്‍സ്‌ നൂഡില്‍സ്‌, നൂര്‍ സൂപ്പി നൂഡില്‍സ്‌, ചിങ്ക്‌സ്‌ ഹോട്ട്‌ ഗാര്‍ലിക്‌ ഇന്‍സ്‌റ്റന്റ്‌ നൂഡില്‍സ്‌ എന്നീ ബ്രാന്‍ഡുകളില്‍ അനുവദനീയമായ അളവിലും കൂടുതല്‍ ചാരത്തിന്റെ അംശം അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്‌.

ഉത്തര്‍പ്രദേശിലെ ഒരു സിറ്റിമാളില്‍ നിന്നു കഴിഞ്ഞവര്‍ഷം മേയില്‍ പരിശോധനയ്‌ക്കായി ശേഖരിച്ച
ഉല്പന്നങ്ങളുടെ പരിശോധനാഫലത്തില്‍ ഒരു ശതമാനം മാത്രം അനുവദനീയമായ ചാരത്തിന്റെ അളവ്‌ ചിങ്ക്‌സ്‌ നൂഡില്‍സില്‍ 1.83 ശതമാനവും ഹോര്‍ലിക്‌സ്‌ ഫൂഡില്‍സില്‍ 2.37 ശതമാനവും സൂപ്പി നൂഡില്‍സില്‍ 1.89 ശതമാനവും ആണെന്നു കണ്ടെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഒരാഴ്‌ച മുമ്പ്‌ കമ്പനികള്‍ക്കു നോട്ടീസ്‌ അയച്ചതായി ബാരബംങ്കി ജില്ലാ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്‌ഥന്‍ സഞ്‌ജയ്‌ സിങ്‌ പറഞ്ഞു. ഫുഡ്‌ സേഫ്‌റ്റി സ്‌റ്റാന്‍ഡേഡ്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ (എഫ്‌ എസ് എസ്‌ എ ഐ) യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ്‌ ഫൂഡില്‍സ്‌ നിര്‍മിക്കുന്നതെന്നു ജി എസ് കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌ കെയര്‍ വക്‌താവ്‌ പറഞ്ഞു.

2015 മേയില്‍ പ്രമുഖ ഭക്ഷ്യ ഉല്പാദന കമ്പനിയായ നെസ്‌ലെയുടെ മാഗിയില്‍ അനുവദനീയമായ അളവിലും അധികം മോണോ സോഡിയം ഗ്ലൂട്ടാമേറ്റും ലെഡും അടങ്ങിയിട്ടുണ്ടെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ മാഗി നൂഡില്‍സ്‌ നിരോധിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ചൈനക്കാരുമായി പ്രേമവും വേണ്ട, സെക്‌സും വേണ്ട; ചൈനയിലുള്ള ...

ചൈനക്കാരുമായി പ്രേമവും വേണ്ട, സെക്‌സും വേണ്ട; ചൈനയിലുള്ള യു.എസ് ജീവനക്കാർക്ക് ട്രംപ് ഭരണകൂടത്തിന്റെ 'വിചിത്ര വിലക്ക്'
ചൈനയിലുള്ള യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിചിത്ര വിലക്കുമായി ട്രംപ് ഭരണകൂടം. ...

'നിങ്ങൾ ആരാ, സൗകര്യമില്ല പറയാന്‍, അതങ്ങ് ബ്രിട്ടാസിന്റെ ...

'നിങ്ങൾ ആരാ, സൗകര്യമില്ല പറയാന്‍, അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി വെച്ചാൽ മതി'; തട്ടിക്കയറി സുരേഷ് ഗോപി
മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ ...

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ തുടരുന്നു
പാര്‍ട്ടി കോണ്‍ഗ്രസിനിടെ മുന്‍മന്ത്രിയുടെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ എംഎം മണിക്ക് ...

പുലര്‍ച്ചെ 2.33: വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസാക്കി ...

പുലര്‍ച്ചെ 2.33: വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍, ബില്‍ നിയമമായി; രാഷ്ട്രപതിയുടെ ഒപ്പിനയച്ചു
വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയതിന് പിന്നാലെ രാജ്യസഭയിലും പാസാക്കി കേന്ദ്ര ...

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ ...

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; ഒന്നാമന്‍ മസ്‌ക് തന്നെ
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...