ന്യൂഡല്‍ഹി|
vishnu|
Last Modified വ്യാഴം, 17 ജൂലൈ 2014 (14:58 IST)
മാരകമായ എച്ച്ഐവി ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. 21 ലക്ഷം ഇന്ത്യക്കാരാണ് എച്ച്ഐവിബാധിച്ചിരിക്കുന്നതെന്നാണ് യുഎന്‍ പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു.
ലോകത്ത് 3.5 കോടി ആളുകള്‍ക്ക് എച്ച്ഐവി ബാധയുണ്ടെന്നും എന്നാല്‍ ഇതില്‍ 1.9 കോടി പേര്‍ക്കും തങ്ങള്‍ എച്ച്ഐവി ബാധിതരാണെന്ന കാര്യം അറിയാത്തവരാണെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്.
‘യുണൈറ്റഡ് നാഷന്‍സ് പ്രോഗ്രാം ഓണ്‍ എച്ച്ഐവി, എയ്ഡ്സ് ആണ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഏഷ്യ-പസഫിക് മേഖലയില്‍ പത്തില്‍ നാല് പേര്‍ക്കെന്ന തോതില്‍ എച്ച്.ഐ.വി ബാധിക്കുന്നുവെന്നും ഇവര്‍ പുറത്തു വിട്ട കണക്കുകളില്‍ പറയുന്നു.
ചൈന,ഇന്ത്യ,ഇന്തോനേഷ്യ,മ്യാന്‍മര്‍,തായ്ലന്‍റ്,വിയറ്റ്നാം എന്നീ ആറു രാജ്യങ്ങളാണ് ഏഷ്യാ പസഫിക് മേഖലയില്‍ എച്ച്.ഐ.വി ബാധയില്‍ ഉയര്‍ന്ന നിരക്ക് കാണിക്കുന്നത്. 2013ന്‍റെ അവസാനത്തില്‍ ഈ മേഖലയില്‍ മാത്രം 48 ലക്ഷം പേരാണ് എച്ച്ഐവി ബാധിതരായി കണക്കാക്കിയിരിക്കുന്നത്.