സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 4 മാര്‍ച്ച് 2023 (16:36 IST)
രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ ആന്റിബയോട്ടിക് ചികിത്സ പരമാവധി കുറയ്ക്കണമെന്ന് ഡോക്ടമാര്‍ക്ക് ഐഎംഎ നിര്‍ദ്ദേശം നല്‍കി. പനി, ചുമ, ഓക്കാനം, ഛര്‍ദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണത്തിലാണ് വര്‍ധനവുണ്ടായത്. ഈ കേസുകളില്‍ ഭൂരിഭാഗവും ഒ3ച2 ഇന്‍ഫ്‌ലുവന്‍സ വൈറസാണ്.
അണുബാധ സാധാരണയായി അഞ്ച് മുതല്‍ ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കും. മൂന്ന് ദിവസത്തിന് ശേഷം പനി മാറും, എന്നാല്‍ ചുമ മൂന്നാഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് ഐഎംഎ പറഞ്ഞു.