പോലീസുകാരന്‍ കാമുകന്റെ ശല്യം; വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

മംഗളൂരു| Last Modified വ്യാഴം, 11 ജൂണ്‍ 2015 (14:00 IST)
പോലീസ് കോണ്‍സ്റ്റബിളായ കാമുകന്റെ ശല്യം സഹിക്കവയ്യാതെ കോളജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കര്‍ണ്ണാടകയിലാണ് സംഭവം. ജ്യോതി(17) എന്ന പെണ്‍കുട്ടിയാണ്
ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. യോഗക്ലാസിന് അമ്മ പോയ തക്കം നോക്കിയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.

ഫേസ്ബുക്കിലൂടെയാണ് കോണ്‍സ്റ്റബിളിനെ പരിചയപ്പെട്ടതെന്നും ഇയാളുടെ ശല്യം സഹിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും ജ്യോതി തന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. കൂടാതെ കോണ്‍സ്റ്റബിള്‍ ഒരുലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളും ആവശ്യപ്പെട്ടതായും കുറിപ്പില്‍ പറയുന്നു. പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ കല്യാണി ഷെട്ടി, ഉള്ളാള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പവിത്ര തേജ, സബ് ഇന്‍സ്‌പെക്ടര്‍ ഭാരതി എന്നിവര്‍ സംഭവസ്ഥലത്തെത്തി പോലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :