ചെന്നൈ|
jibin|
Last Modified തിങ്കള്‍, 19 നവംബര്‍ 2018 (14:13 IST)
ചെന്നൈയിലെ ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 1000 കിലോ പട്ടിയിറച്ചി
പിടികൂടി. രാജസ്ഥാനില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിച്ച പട്ടിയിറച്ചി ചെന്നൈ എഗ്‌മോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
രാജസ്ഥാനിൽ നിന്നുമുള്ള ജോധ്പുർ എക്സ്പ്രസില്‍ ചെന്നൈയില്‍ എത്തിച്ച പട്ടിയിറച്ചി തെര്‍മോകോള്‍ ഐസ് പെട്ടികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ നിരവധി പെട്ടികൾ കണ്ടതോടെയാണ് റെയില്‍വെ പൊലീസ് പരിശോധന നടത്തിയത്.
മാട്ടിറച്ചിയാണെന്ന് സംശയം തോന്നിയെങ്കിലും പെട്ടികള്‍ക്ക് അവകാശി ഇല്ലാതെ വന്നതോടെ പൊലീസ് പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ചു. വിദഗ്ദ സംഘം നടത്തിയ പരിശോധനയിലാണ് പെട്ടിയിലുള്ളത് പട്ടിയിറച്ചിയാണെന്ന് വ്യക്തമായത്.
ഇറച്ചിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പാക്കറ്റിനു പുറത്ത് ഉണ്ടായിരുന്ന വിലാസത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. ചെറിയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബിരിയാണി കടകളിലും തട്ടുകടകളിലും മറ്റും വിതരണം ചെയ്യുന്നതിനായി എത്തിച്ച മാംസമാകാം ഇതെന്ന നിഗമനത്തിലാണ് പൊലീസ്.