ആന്ധ്രയില്‍ പുഷ്‌കരലു മേളക്കിടെ തിക്കിലും തിരക്കിലും 22 മരണം; നിവധിപേര്‍ക്ക് പരുക്ക്

 തിക്കിലും തിരക്കിലും മരണം , ആന്ധ്രാപ്രദേശ് , കുംഭമേള
രാജമുന്ദ്രി| jibin| Last Updated: ചൊവ്വ, 14 ജൂലൈ 2015 (12:50 IST)
ആന്ധ്രാപ്രദേശിൽ തിക്കിലും തിരക്കിലും 22 പേർ മരിച്ചു. രാജമുന്ദ്രിയിലെ 'പുഷ്കരലു' പരിപാടിക്കിടെയാണ് അപകടം നടന്നത്. മരിച്ചവരിൽ മൂന്നു വൃദ്ധകളും പെടുന്നു. നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സ്ഥിതിഗതികൾ വിലയിരുത്തി വരുന്നു. കുംഭമേളയ്ക്ക് സമാനമായ ആചാരമാണ് പുഷ്കരലു. പന്ത്രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്.

കുംഭമേളയ്ക്കു സമാനമായ ഉത്സവമാണ് ഗോദാവരി നദീതീരത്തു നടക്കുന്ന ഗോദാവരി പുഷ്കരം മേള. 12 വർഷത്തിലൊരിക്കൽ നടക്കുന്ന ഉത്സവമാണിത്. 12 ദിവസം നീണ്ടുനിൽക്കുന്ന മേളയ്ക്ക് ഇന്നാണു തുടക്കമായത്. കോടിക്കണക്കിനു ഭക്തരാണ് മേളയിൽ പങ്കെടുക്കാൻ എത്തുന്നത്.

ഗോദാവരി നദിയിലെ സ്നാനമാണു പ്രധാന ചടങ്ങ്. ഗോദാവരിയിൽ ഈ ദിവസങ്ങളിൽ മുങ്ങിക്കുളിക്കുന്നത് ഗംഗയിലെ സ്നാനത്തിനു സമാനമായാണു വിശ്വാസികൾ കരുതുന്നത്. 144 വർഷത്തിലൊരിക്കൽ നടക്കുന്ന ‘മഹാ പുഷ്കരം’ കൂടിയാണ് ഇത്തവണത്തെ ഉത്സവം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :