ചെന്നൈ|
jibin|
Last Modified തിങ്കള്‍, 12 ഡിസംബര്‍ 2016 (17:01 IST)
തമിഴ്‌നാടിനെ വിറപ്പിച്ച
വർധ ചുഴലിക്കാറ്റ് വന്നത് പാകിസ്ഥാനില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. റോസാ പുഷ്പം എന്നർഥം വരുന്ന അറബി, ഉറുദു പദമായ വർധയ്‌ക്ക് ആ പേരു നൽകിയതും പാകിസ്ഥാനാണ്.
റോണു, ക്യാന്ദ്, നാഡ ഇപ്പോൾ വർദയും. ഇന്ത്യൻ മെട്രോളജിക്കൽ വിഭാഗത്തിന്റെ അഭിപ്രായ പ്രകാരം ഈ വർഷം
ബംഗാൾ ഉൾക്കടലിൽ നിന്ന് രൂപംകൊണ്ട ഇന്ത്യയിലെ നാലാമത്തെ പ്രധാന ചുഴലിക്കൊടുങ്കാറ്റാണ് വർധ.
അതേസമയം, വര്‍ധ ചുഴലിക്കാറ്റില്‍ ചെന്നൈയിലും സമീപപ്രദേശങ്ങളിലുമായി രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്‌തു. തമിഴ്‌നാട് സര്‍ക്കാരിനെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.
അപ്രതീക്ഷിതമായി എത്തിയ വര്‍ധ കൊടുങ്കാറ്റിനെ സര്‍വ്വസന്നാഹങ്ങളും ഒരുക്കിയാണ് ചെന്നൈ മഹാനഗരം നേരിട്ടത്. ഞായറാഴ്ച വൈകുന്നേരം തന്നെ പൊതു അവധി പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ജോലി സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ സ്വകാര്യ കമ്പനികളോടും അവധി നല്കാന്‍ ആവശ്യപ്പെട്ടിരുന്നു.