ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 23 മാര്‍ച്ച് 2016 (18:59 IST)
ആര്‍എസ്എസ് സൈദ്ധാന്തികനായിരുന്ന വിഡി സവര്‍ക്കറെ രാജ്യദ്രോഹിയായിരുന്നുവെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വിവാദപരമാകാവുന്ന ഈ പരാമര്‍ശം പ്രത്യക്ഷപ്പെട്ടത്. സവര്‍ക്കറിനൊപ്പം സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിനെക്കുറിച്ചും പരാമര്‍ശമുണ്ട്.
രക്‌സാക്ഷികളും രാജ്യദ്രോഹികളും എന്ന തലക്കെട്ടില്‍ ഇരുവരുടെയും ചിത്രങ്ങളും നല്‍കിയാണ് ഐഎന്‍സിയുടെ പ്രതികരണം. സിംഗും സവര്‍ക്കറും രാജ്യദ്രോഹിയായിരുന്നുവെന്നാണ് പരാമര്‍ശം. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇരുവരും നടത്തിയ പ്രസ്താവനകള്‍ക്കൊപ്പം രക്‌സാക്ഷികളും രാജ്യദ്രോഹികളും എന്ന തലക്കെട്ടില്‍ ഇരുവരുടെയും ചിത്രങ്ങളും നല്‍കിയിട്ടുണ്ട്.
ജയിലില്‍ കഴിയവെ സിംഗും സവര്‍ക്കറും ബ്രിട്ടീഷ് അധികാരികള്‍ക്ക് അയച്ച ഹര്‍ജികളിലെ വരികള്‍ എടുത്തുപറഞ്ഞാണ് പോസ്‌റ്റ്. 1931ല്‍ ലാഹോര്‍ ജയിലില്‍ നിന്നുള്ള സിംഗിന്റെ അവസാന പെറ്റീഷനും 1913ല്‍ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍നിന്നുള്ള സവര്‍ക്കറുടെ പെറ്റീഷനിലെയും വാക്കുകള്‍ ചൂണ്ടിക്കാണിക്കുന്നതാണ് ട്വീറ്റ്.
ബ്രിട്ടണും ഇന്ത്യയും തമ്മില്‍ ഒരു യുദ്ധം ആരംഭിച്ചുവെന്നും അതില്‍ തങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം പങ്കെടുത്തുവെന്നും, അതിനാല്‍ തങ്ങള്‍ യുദ്ധ തടവുകാരായെന്നുമുള്ള ലാഹോര്‍ ജയിലില്‍നിന്നുള്ള ഭഗത് സിംഗിന്റെ വാക്കുകളാണ് അദ്ദേഹത്തിന്റെ ചിത്രത്തിന് താഴെ നല്‍കിയിരിക്കുന്നത്.
സവര്‍ക്കറുടെ ചിത്രത്തിന് താഴെയാകട്ടെ, കരുണയും ദയയും തോന്നി തന്നെ മോചിപ്പിക്കുകയാണെങ്കില്‍ ഇംഗ്ലീഷ്
സര്‍ക്കാരിനോട് വിധേയത്വം പുലര്‍ത്താമെന്ന് എഴുതി നല്‍കിയ അദ്ദേഹത്തിന്റെ തന്നെ വാക്കുകളാണ് നല്‍കിയിരിക്കുന്നത്. സമാന സ്വഭാവമുള്ള മറ്റ് രണ്ട് ട്വീറ്റുകളും ഐഎന്‍സി നടത്തിയിട്ടുണ്ട്. 1931 മാര്‍ച്ച് 23നാണ് ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്‌ദേവ്, എന്നിവരുടെ വധശിക്ഷ ബ്രിട്ടീഷുകാര്‍ നടപ്പാക്കിയത്.