ശ്രീനു എസ്|
Last Updated:
ശനി, 5 സെപ്‌റ്റംബര്‍ 2020 (17:23 IST)
അരുണാചല്‍ പ്രദേശില്‍ നിന്ന് അഞ്ചു യുവാക്കളെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിംഗ് ആരോപിച്ചു. സുബാന്‍സിരി ജില്ലയില്‍ നിന്നാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയതെന്നും ചൈനീസ് സേന തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും നിനോങ് എറിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
സംഭവത്തില്‍ കാണാതായവരുടെ ബന്ധുക്കളോ കുടുംബമോ പരാതിപ്പെട്ടിട്ടില്ലെന്ന് സുബാന്‍സിരി പൊലീസ് സൂപ്രണ്ട് കേനി ബാഗ്ര പറഞ്ഞു. താനിക്കാര്യം അറിയുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം ദി ഹിന്ദുവിനോട് പ്രതികരിച്ചു.