ചെന്നൈയില്‍ ഇന്നുമുതല്‍ മെട്രോയുടെ ചൂളംവിളി

ചെന്നൈ| JOYS JOY| Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (13:54 IST)
നഗരയാത്രയ്ക്ക് പുതിയ വേഗവും മുഖവും നല്കി ചെന്നൈ നഗരത്തില്‍ ഇന്നുമുതല്‍ മെട്രോ ട്രയിന്‍.
നാല് കോച്ചുകളുള്ള മെട്രോ
ട്രയിനില്‍ 1, 276 പേര്‍ക്ക് യാത്ര ചെയ്യാം. രാവിലെ ആറുമുതല്‍ രാത്രി പത്തുമണി വരെയാണ് മെട്രോ സര്‍വ്വീസ് ലഭ്യമാകുക.

ഉദ്ഘാടനദിവസമായ തിങ്കളാഴ്ച ആറു സര്‍വ്വീസുകളാണ് നടത്തുക. മൊത്തം 32 തീവണ്ടികള്‍ കോയമ്പേട് യാര്‍ഡില്‍ ഉണ്ടാകും. ഇതില്‍ ഒമ്പത് തീവണ്ടികള്‍ ആണ് സര്‍വ്വീസിന് സജ്ജാമായിരിക്കുന്നത്.

2010ലാണ് ചെന്നൈ മെട്രോ റെയില്‍ പദ്ധതി തുടങ്ങിയത്. ആദ്യഘട്ടമെന്ന നിലയിലാണ് കോയമ്പേട് മുതല്‍ ആലന്തൂര്‍ വരെയുള്ള പാത ഉദ്ഘാടനം ചെയ്യുന്നത്. 20,000 കോടി രൂപ ചെലവു വരുന്ന പദ്ധതി പൂര്‍ണമായും നടപ്പായാല്‍ നഗരത്തിലെ വാഹനഗതാഗതത്തില്‍ ഗണ്യമായ കുറവു വരുമെന്നാണ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :