തമിഴ്‌നാട്ടില്‍ 570 കോടി രൂപയുമായെത്തിയ മൂന്ന് കണ്ടെയ്‌നര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ പിടിച്ചെടുത്തു

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ 570 കോടി രൂപയുമായി വന്ന മൂന്ന് കണ്ടെയ്‌നര്‍ ലോറികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ തടഞ്ഞു

ചെന്നൈ, തെരഞ്ഞെടുപ്പ്, പണം chennai, election, money
ചെന്നൈ| സജിത്ത്| Last Modified ശനി, 14 മെയ് 2016 (12:55 IST)
തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ 570 കോടി രൂപയുമായി വന്ന മൂന്ന് കണ്ടെയ്‌നര്‍ ലോറികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ തടഞ്ഞു. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

എന്നാല്‍ പണം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണന്നും അത് വിജയവാഡയിലേക്ക് കൊണ്ടുപോകുകയാണെന്നും പിടിയിലായ ലോറി ഡ്രൈവര്‍മാര്‍ അറിയിച്ചു. കണ്ടെയ്‌നര്‍ ലോറികള്‍ ഇതുവരേയും തുറന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ രാജേഷ് ലക്കോനി അറിയിച്ചു. ലോറികള്‍ പിടിച്ചെടുത്തതല്ല, തടഞ്ഞുവച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതു മുതല്‍ ഇതുവരേയും തമിഴ്‌നാട്ടില്‍നിന്ന് കണക്കില്‍പ്പെടാത്ത നൂറു കോടി രൂപയോളം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :