ആറുലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണമോ ആഢംബര വസ്തുക്കളോ വാങ്ങിയാല്‍ പിടിവീഴും; പുതിയ നീക്കവുമായി കേന്ദ്രം

ആറുലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണമോ ആഢംബര വസ്തുക്കളോ വാങ്ങിയാല്‍ പിടിവീഴും; പുതിയ നീക്കവുമായി കേന്ദ്രം

  central government , black money , money , Gold , cash , കേന്ദ്ര സര്‍ക്കാര്‍ , കള്ളപ്പണം , കേന്ദ്ര ഏജന്‍സി
മുംബൈ| jibin| Last Modified വ്യാഴം, 18 ജനുവരി 2018 (14:35 IST)
കള്ളപ്പണം വെളുപ്പിക്കുന്നത് കണ്ടെത്തുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.


ആറുലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണമോ ആഢംബര വസ്തുക്കളോ വാങ്ങിയാല്‍ വ്യക്തമായ രേഖകള്‍ നിര്‍ബന്ധമായും
സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റിന് സമര്‍പ്പിക്കണമെന്ന നിര്‍ദേശം പുറത്തിറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് സൂചന. നിലവില്‍ പല വിദേശ രാജ്യങ്ങളിലും ഇത്തരത്തില്‍ നിയമമുണ്ട്.

വരുമാനത്തില്‍ കവിഞ്ഞുള്ള വാങ്ങലുകള്‍ നിയന്ത്രിക്കുകയും കണ്ടെത്തുകയും ചെയ്യുന്നതിനൊപ്പം കള്ളപ്പണം വെളുപ്പിക്കുന്നവരെ തിരിച്ചറിയാനും ഈ തീരുമാനത്തിലൂടെ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.

നിലവില്‍ രണ്ടുലക്ഷം രൂപയ്ക്ക് മുകളില്‍ പണമിടപാട് നടത്തുന്നവര്‍ നിരീക്ഷണത്തിലാണ്. നോട്ട് അസാധുവാക്കലിനു ശേഷം 50000 രൂപയ്ക്ക് മുകളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നവരെയും കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :