ന്യൂഡല്‍ഹി|
Last Modified ശനി, 17 ജനുവരി 2015 (17:32 IST)
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനം പ്രമാണിച്ച് ഡല്‍ഹിയില്‍ വന്‍ സുരക്ഷയൊരുക്കിയ സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യത്തെ ജനങ്ങള്‍ക്കായി ഇത്ര വേഗതയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കാറില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
ഓബമയുടെ സന്ദര്‍ശനം പ്രമാണിച്ച് ഡല്‍ഹിയില്‍ ആഴ്ചകള്‍ക്കുള്ളില്‍
15,000 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചത്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും മറ്റ് കുറ്റകൃത്യങ്ങളും നടക്കുന്നതിനാല്‍ ക്യാമറകള്‍ നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജ്ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. വിദേശ രാഷ്ട്രത്തലവനായി നിങ്ങളിത് ഒരാഴ്ചയ്ക്കുള്ളില്‍ ചെയ്യുമെന്നും . ജനങ്ങള്‍ക്കായി ക്യാമറകള്‍ സ്ഥാപിക്കാന്‍ കോടതി ആവശ്യപ്പെട്ടാല്‍ ഇതിനായി
മാസങ്ങളും വര്‍ഷങ്ങളുമെടുക്കുമെന്നും കോടതി പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.