ന്യൂഡൽഹി|
aparna shaji|
Last Modified ചൊവ്വ, 10 മെയ് 2016 (18:12 IST)
ഉത്തരാഖണ്ഡിൽ ഇന്ന് നടന്ന വിശ്വാസവോട്ടെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കേറ്റ തിരിച്ചടിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു. സംസ്ഥാന സർക്കരിനെ അട്ടിമറിക്കുന്ന പ്രവർത്തികളും തീരുമാനങ്ങളും ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ട്വിറ്ററിലൂടെയായിരുന്നു മോദിക്കെതിരായ വിമർശനം കെജ്‌രിവാൾ നടത്തിയത്. ഉത്തരാഖണ്ഡിലെ വിശ്വസവോട്ടെടുപ്പില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വിജയിച്ച സാഹചര്യത്തിലായിരുന്നു കെജ്‌രിവാളിന്റെ വിമര്‍ശനം.
ഇന്ന് രാവിലെ നടന്ന വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് 33-ഉം ബിജെപിക്ക് 28-ഉം വോട്ടുകളാണ് ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. ഇന്ന് രാവിലെയും ഒരു കോണ്‍ഗ്രസ് വനിതാ എം എൽ എ കൂറുമാറി ബി ജെ പിക്കൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയാണ് റാവത്തിനെ രക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ പ്രതികരണം.