ചെന്നൈ|
സജിത്ത്|
Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2016 (17:08 IST)
തമിഴ്‌നാട്ടില്‍ അമ്മ പാര്‍ക്കും ജിംനേഷ്യവും വരുന്നു. ഗ്രാമീണമേഖലകളിലാണ് അമ്മ ജിംനേഷ്യവും പാര്‍ക്കും വരുന്നത്. അമ്മ സിമന്റും അമ്മ കാന്റീനും വിജയിച്ചതിന് തൊട്ടു പിന്നാലെയാണ് ഇത്തരമൊരു പുതിയ സംരംഭവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
നൂറുകോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പാര്‍ക്കുകളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സമയം ചെലവഴിക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ അഞ്ഞൂറിലധികം ജിംനേഷ്യം നിര്‍മ്മിക്കാനും സര്‍ക്കാറിന് പദ്ധതിയുണ്ട്. യുവാക്കളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനാണ് ജിംനേഷ്യം നിര്‍മ്മിക്കുന്നതെന്ന് മുഖ്യമന്ത്രി
ജയലളിത പറഞ്ഞു.