മയക്കുമരുന്ന് വിൽപ്പനയ്ക്കിടെ യുവതി പിടിയിൽ, 22 കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തു

അഭിറാം മനോഹർ| Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (18:47 IST)
മുംബൈ: 7 കിലോ ഹെറോയിനുമായി മുംബൈയിൽ യുവതി പിടിയിലായി.ഹെറോയിന്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ ആന്റി നെര്‍ക്കോട്ടിക്‌സ് സെല്ലിന്റെ പിടിയിലായത്.

മുംബൈയിലെ സിയോൺ ഏരിയയിൽ വെച്ചാണ് പ്രതിയെ ആന്റി നെര്‍ക്കോട്ടിക്‌സ് സെല്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 22 കോടി രൂപ വിലയുള്ള ഹെറോയിനാണ് ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സംഭവത്തിൽ കൂടുതല്‍ അന്വേഷണങ്ങളും അറസ്റ്റുകളും ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :