ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അടുക്കളയിലെ പാത്രത്തിൽ ഒളിപ്പിച്ചു: അയല്‍‌വാസിയായ പതിനഞ്ചുക‌ാരൻ അറസ്റ്റിൽ

ആറു വയസുകാരിയെ പീഡിപ്പിച്ചു കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചെമ്പു പാത്രത്തിൽ ഒളിപ്പിച്ചു വച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ

selam, rape, police, arrest സേലം, പീഡനം, പൊലീസ്, അറസ്റ്റ്
സേലം| സജിത്ത്| Last Modified തിങ്കള്‍, 4 ജൂലൈ 2016 (11:18 IST)
ആറു വയസുകാരിയെ പീഡിപ്പിച്ചു കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചെമ്പു പാത്രത്തിൽ ഒളിപ്പിച്ചു വച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. മേട്ടൂർ കുളത്തൂർ തെലങ്കനൂർ സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. തുടര്‍ന്നാണ് പതിനഞ്ചുകാരനായ അയല്‍‌വാസി അറസ്റ്റിലായത്.

ജൂണ് രണ്ടാം തീയതിയാണ് പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കൾ കുളത്തൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം ഇന്നലെ വൈകിട്ട് അയൽവാസിയുടെ അടുക്കളയിൽ പാത്രത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ടിനു വൈകിട്ടു വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മിഠായി നൽകാമെന്നു പറഞ്ഞ് അയൽവാസി വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പീഡിപ്പിച്ചശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി അടുക്കളയിലെ ചെമ്പുപാത്രത്തിൽ അടച്ചുവച്ചെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :