ചെന്നൈ|
സജിത്ത്|
Last Modified വ്യാഴം, 2 നവംബര്‍ 2017 (12:57 IST)
രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന് നടന്‍ കമല്‍ഹാസന്‍. യുവ തലമുറയില്‍ ജാതിയുടെയും മതത്തിന്റേയും പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനുള്ള ശ്രമങ്ങളും ഇവിടെ നടന്നുവരുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച താല്‍ക്കാലികം മാത്രമാണെന്നും കമല്‍ പറഞ്ഞു. ഹിന്ദുത്വവാദം ദ്രാവിഡ രാഷ്ട്രീയത്തിന് കോട്ടം തട്ടിക്കുമോ എന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനു മറുപടിയായാണ് കമല്‍ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേരളമാണ് മാതൃക. ആദ്യ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇക്കാലത്ത് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നത്. എവിടെയാണ് ഹിന്ദു തീവ്രവാദി എന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. സിനിമാ താരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുമെന്നും എച്ച്. രാജയെ പരോക്ഷമായി വിമര്‍ശിച്ച് കമല്‍ഹാസന്‍ എഴുതി.