മഹാത്മാഗാന്ധിയുടെ കൊച്ചുമകന് ആം ആദ്മി പാര്‍ട്ടിയില്‍
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ശനി, 22 ഫെബ്രുവരി 2014 (09:22 IST)
PTI
മഹാത്മാഗാന്ധിയുടെ കൊച്ചുമകന് രാജ്മോഹന്‍ ഗാന്ധി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. അഴിമതിക്കെതിരെയുള്ള പാര്‍ട്ടിയുടെ കടുത്തനിലപാടാണ് തന്നെ ആകര്‍ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
78-കാരനായ രാജ്മോഹന്‍ നേരത്തേ അമേഠിയില്‍ മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിക്കെതിരെ മത്സരിച്ചിട്ടുണ്ട്. ആം ആദ്മി ടിക്കറ്റില്‍ ലോക്സഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.മഹാത്മാഗാന്ധിയുടെ മകന് ദേവദാസ്ഗാന്ധിയുടെ മൂത്ത പുത്രനാണ് രാജ്മോഹന്‍.
ഇളയ സഹോദരൻ ഗോപാലകൃഷ്ണ ഗാന്ധി വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിരുന്നു. മറ്റൊരു സഹോദരനും പ്രമുഖ എഴുത്തുകാരനുമായ രാമചന്ദ്ര ഗാന്ധി കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്തരിച്ചു.
മുൻ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പൗത്രന് ആദര്‍ശ് ശാസ്ത്രിയും ഈയിടെ എഎപിയില്‍ ചേര്‍ന്നിരുന്നു.