ബിജെപിയെ ഞെട്ടിച്ച് കമൽ ഹാസൻ, ഇനി രക്ഷയില്ല!

വിവാദങ്ങൾക്കിടയിൽ കമൽ വ്യക്തമാക്കി - 'പുതിയ പാർട്ടി ഉടൻ'!

aparna| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2017 (08:29 IST)
പുതിയ പാർട്ടിയുമായി താൻ ഉടൻ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് നടൻ കമൽ ഹാസൻ. തന്റെ കയ്യിൽ പണമൊന്നും ഇല്ലെന്നും തനിക്ക് സ്വീസ് ബാങ്കിൽ അക്കൗണ്ടില്ലെന്നും അതിനാൽ ജനങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ചായിരിക്കും പ്രവർത്തനമെന്നും കമൽ ഹാസൻ പറഞ്ഞു.

‘‘എനിക്ക് സ്വിസ് ബാങ്കിൽ അക്കൗണ്ടില്ല; അവിടെയുള്ള കള്ളപ്പണം തിരികെ കൊണ്ടുവരികയാണു ലക്ഷ്യം’’– കേളമ്പാക്കത്തു കമൽ വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ സംസാരിക്കവേയാണു അദ്ദേഹം ഉടൻ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് വ്യക്തമാക്കിയത്.

ജനങ്ങളിൽനിന്നുള്ള സംഭാവനാ വിവരങ്ങൾ പങ്കുവയ്ക്കുന്ന മൊബൈൽ ആപ്പ് ഇന്ന് പുറത്തിറക്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. 'ക്ഷേത്രങ്ങൾ പൊളിച്ച് നിക്കണമെന്ന അഭിപ്രായമുള്ള ആളല്ല ഞാൻ. പക്ഷേ മതത്തിന്റെ പേരിൽ വിഷം നൽകിയാൽ കുടിക്കരുത്' - കമൽ വ്യക്തമാക്കി. തനിക്ക് ഇപ്പോൾ തന്നെ ആവശ്യത്തിനു തല്ലുകൊണ്ടുകഴിഞ്ഞുവെന്നും ഇനിയും തുടർച്ചയായി അടിക്കാൻ താൻ മൃദംഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഹിന്ദു ഭീകരവാദം നിലനിൽക്കുന്നുവെന്ന പ്രസ്താവനയുടെ പേരിൽ കമലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു ചെന്നൈ പൊലീസിനു പരാതി ലഭിച്ചു. പ്രസ്താവനയുടെ പേരിലുള്ള ഹർജി വാരാണസി കോടതിയും പരിഗണിക്കാനിരിക്കുകയാണ്. കമലിനെ വെടിവെച്ച് കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്ന ഹിന്ദു മഹാസഭയുടെ പ്രസ്താവനയ്ക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ...

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്
നടക്കുമ്പോള്‍ കിതപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, ഇടയ്ക്കിടെ ബോധം കെട്ടുവീഴല്‍ എന്നീ ...

കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള ...

കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തില്‍ തൃശൂര്‍ മേയറുടെ മറുപടി
കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ലെന്ന് തൃശൂര്‍ ...

സോളാര്‍ പവര്‍പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിന് ...

സോളാര്‍ പവര്‍പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം
മൂന്ന് മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന് ഇന്റേണ്‍ഷിപ്പും പ്രൊജക്ട് വര്‍ക്കും ...

വട്ടിയൂര്‍ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ...

വട്ടിയൂര്‍ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരന്‍; വെട്ടിലായി കോണ്‍ഗ്രസ്
2016ലെ വട്ടിയൂര്‍ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തനിക്ക് ...

തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം ...

തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്‍
തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് കെ ...