നാടിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയോ?; അര്‍ദ്ധനഗ്നരായ പെണ്‍കുട്ടികളെ പൂജാരിക്കൊപ്പം താമസിപ്പിച്ചത് വിവാദമാകുന്നു !

അര്‍ദ്ധനഗ്നരായ പെണ്‍കുട്ടികളെ പൂജാരിക്കൊപ്പം താമസിപ്പിച്ചത് വിവാദമാകുന്നു !

മധുര| AISWARYA| Last Modified ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (11:59 IST)
മധുരയിലെ വെള്ളല്ലൂര്‍ ക്ഷേത്രത്തില്‍ ക്ഷേത്രാചാരങ്ങളുടെ പേരില്‍ പെണ്‍കുട്ടികളെ അര്‍ധനഗ്നരാക്കി പൂജാരിക്കൊപ്പം താമസിപ്പിച്ചത് വിവാദമാകുന്നു. ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ പെണ്‍കുട്ടിയെ രണ്ടാഴ്ച പൂജാരിക്കൊപ്പം താമസിപ്പിച്ചത്.

കോവൈ പോസ്റ്റ് എന്ന മാധ്യമം ഇതിന്റെ വീഡിയോ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് സംഭവം വിവാദമാകുന്നതും കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിടൂകയും ചെയ്തത്. വെള്ളല്ലൂരിലെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പെണ്‍കുട്ടികളെയാണ് ദേവതാപ്രീതിക്കായി ക്ഷേത്രത്തില്‍ പൂജാരിക്കൊപ്പം പാര്‍പ്പിക്കുന്നത്.

നാടിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും ദേവീപ്രീതിക്കായി മാതാപിതാക്കള്‍ സ്വന്തം ഇഷ്ടത്തിന് കുട്ടികളെ കൊണ്ടുവരുന്നത്. പത്ത് മുതല്‍ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികളെയാണ് ഈ ആചാരത്തിനായി തെരഞ്ഞെടുക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :