ഇന്ത്യന്‍ മുജാഹിദീന്റെ പിറവിക്കു കാരണം ഗുജറാത്ത് കലാപമാണെന്ന പരാമര്‍ശത്തിനെതിരെ ബിജെപി
ന്യൂഡല്‍ഹി|
WEBDUNIA|
PTI
ഭീകരവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ പിറവിക്കു കാരണം ഗുജറാത്ത് കലാപമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് ട്വീറ്റ് ചെയ്തതിനെതിരെ ബിജെപി നേതാക്കള്‍ രംഗത്ത്.
തെറ്റായ ഒരു പരാമര്‍ശം ആയിപ്പോയി അതെന്നും പാകിസ്ഥാന് സാമ്പത്തിക സഹായം നല്കുന്ന സംഘടനകളാണതെന്നും രാജ്യത്തിന്റെ ശത്രുക്കള സഹായിക്കാന്‍ ശ്രമിക്കരുതെന്നും വെങ്കയ്യ നായിഡു പ്രതികരിച്ചു.
ഗുജറാത്ത് കലാപത്തിനുശേഷമാണ് ഇന്ത്യന്‍ മുജാഹിദീന്‍ രൂപീകൃതമായതെന്ന് എന്‍ഐഎ നല്കിയ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ടെന്നും ഷക്കീല്‍ അഹമ്മദ് ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. ഇപ്പോഴെങ്കിലും വര്‍ഗീയ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറാന് ബിജെപിയോ ആര്‍എസ്എസോ തയ്യാറാണോയെന്നും അഹമ്മദ് ചോദിച്ചു.