ഇരട്ട മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയങ്ങൾ ഇവയൊക്കെ

96ൽ മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവു നന്ദയാലിൽ നിന്നും ബെഹ്രാംപൂരിൽ നിന്നും ജയിച്ചു.

Last Modified വെള്ളി, 5 ഏപ്രില്‍ 2019 (14:18 IST)
രാഹുലിന്റെ ഇരട്ട സ്ഥാനാർത്ഥിത്വത്തിൽ അമേഠിക്കൊപ്പം വയനാടും ശ്രദ്ധാ കേന്ദ്രമാവുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരട്ട മണ്ഡലങ്ങളിൽ മത്സരിച്ച് വിജയം നേടിയ പ്രമുഖരുമുണ്ട്.
1996ലെ ജനപ്രാധിനിതി നിയമം ഭേദഗതി ചെയ്യും മുൻപ് ഒരാൾക്ക് എത്ര മണ്ഡലങ്ങളിൽ വേണമെങ്കിലും മത്സരിക്കാമായുരുന്നു. നിലവിൽ ഈ നിയമം അനുസരിച്ച് ഒരാൾക്ക് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാം. എന്നാൽ വിജയിച്ചാൽ ഒരു മണ്ഡലം മാത്രമേ പ്രതിനിധാനം ചെയ്യാൻ സാധിക്കൂ.

അഖില ഭാരത ഹിന്ദു മഹാസഭാ സെക്രട്ടറിയായിരുന്ന വീ ജി ദേശ്പാണ്ഡെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഇരട്ട വിജയം നേടിയത്. 52 ലെ തെരഞ്ഞെടുപ്പിൽ ആന്ധ്രയിലെ ഗ്വാളിയാറും ഗുണയും അദ്ദേഹം നേടി. തുടർന്ന് ഗുണയിൽ അദ്ദേഹം എംപിയായി തുടരുകയായിരുന്നു. രണ്ടു മണ്ഡലങ്ങളിൽ നിന്നും വിജയിച്ച ആദ്യ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായിരുന്നു. 1980ൽ നടന്ന തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും ആന്ധ്രയിലെ മേടക്കിലും ഇന്ദിര വൻഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സ്വന്തം മണ്ഡലമായ റായ്ബറേലി കൈവിട്ട് ഇന്ദിര നിലനിർത്തിയത് മേടക്കും.

ഇന്ദിരയുടെ മരണ ശേഷം 99ൽ നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ പോരാട്ടത്തിനായി സോണിയ ഇറങ്ങി. അമേഠിക്കൊപ്പം സോണിയ തെരഞ്ഞെടുത്തത് കർണ്ണാടകയിലെ ബെല്ലാരി മണ്ഡലം. സോണിയക്കെതിരെ ബിജെപി പുറത്തിറക്കിയത് സുഷമാ സ്വരാജിനെയായിരുന്നു. എന്നാൽ അൻപത്തിയാറായിൽ പരം വോട്ടുകൾക്ക് സോണിയ ജയിച്ചു കയറി. എന്നാൽ സോണിയ നിലനിർത്തിയത് അമേഠിയും. 96ൽ മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവു നന്ദയാലിൽ നിന്നും ബെഹ്രാംപൂരിൽ നിന്നും ജയിച്ചു.

എ ബി വാജ്പേയാകട്ടെ, 96ൽ തന്നെ ലക്നൗവിൽ നിന്നും ഗാന്ധി നഗറിൽ നിന്നുമാണ് ജയം കണ്ടത്. 99ൽ മുലായം സിങ് യാദവും രണ്ടു മണ്ഡലങ്ങളിൽ നിന്നും വിജയിച്ചു. ഉത്തർപ്രദേശിലെ സംഫാലും കനൗജിൽ നിന്നും. പ്രധാനമന്ത്രി നരേന്ദ്രമോദി 2014ൽ ജയിച്ചതും ഇരട്ട മണ്ഡലങ്ങളിൽ നിന്നു തന്നെ. വഡോദരയിൽ നിന്നും വാരണാസിയിൽ നിന്നും. പിന്നീട് വഡോദര ഒഴിവാക്കി വാരണാസിയിൽ എംപിയായി തുടരുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; ...

വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; അത്യാവശ്യമായി വിദേശത്ത് പോയതെന്ന് വിശദീകരണം
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി പ്രിയങ്ക വിദേശത്ത് പോയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ...

അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പിലാക്കണം: ...

അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പിലാക്കണം:  ബാലാവകാശ കമ്മിഷൻ ഉത്തരവ്
സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെ ക്ലാസ് സമയം രാവിലെ 7.30 മുതല്‍ 10.30 വരെ മാത്രമായി ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമര്‍ശങ്ങള്‍; എമ്പുരാന്‍ നിരോധിക്കണമെന്ന് തമിഴ്‌നാട് രാജ്യസഭാ എംപി
മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ എമ്പുരാന്‍ ...

ഹജ്ജ് പോകാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക!, ...

ഹജ്ജ് പോകാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക!, അണ്ടർടേക്കിംഗ് സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്!
സര്‍ക്കുലര്‍ നമ്പര്‍ 37 പ്രകാരമുള്ള ഈ നടപടി ഓണ്‍ലൈനില്‍ മാത്രം സമര്‍പ്പിക്കേണ്ടതാണ്.

Vishu Bumper 2025 : വിഷു ബമ്പർ വിപണിയിലെത്തി; 12 കോടി രൂപ ...

Vishu Bumper 2025 : വിഷു ബമ്പർ വിപണിയിലെത്തി; 12 കോടി രൂപ ഒന്നാം സമ്മാനം!
12 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന ഈ ലോട്ടറിയില്‍ ആറ് സീരിസുകളിലായി ടിക്കറ്റുകള്‍ ...