സുരേന്ദ്രനെ തള്ളി ശ്രീധരൻപിള്ള: ശബരിമല തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കില്ല

‘ഇനിയും വേണം മോദി ഭരണം’ എന്നതാണ് ബിജെപിയുടെ പ്രചരണ വാചകമെന്നും ശ്രീധരന്‍ പിള്ള കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Last Modified വെള്ളി, 29 മാര്‍ച്ച് 2019 (11:32 IST)
ശബരിമല മുഖ്യതെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. താനാണല്ലോ ബിജെപി പ്രസിഡന്റ് എന്ന് ചോദിച്ചുകൊണ്ടാണ് പിള്ള ഇങ്ങനെ പറഞ്ഞത്. ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചരണ ആയുധമാക്കുമെന്ന് താനെവിടെയും പറഞ്ഞിട്ടില്ലെന്നും ബിജെപി അധ്യക്ഷന്‍. ‘ഇനിയും വേണം മോദി ഭരണം’ എന്നതാണ് ബിജെപിയുടെ പ്രചരണ വാചകമെന്നും ശ്രീധരന്‍ പിള്ള കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല വിഷയമാണ് തെരഞ്ഞെടുപ്പിലെ പ്രചരണ വാചകമെന്ന് ഇന്നലെ ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ പറഞ്ഞിരുന്നു. ശബരിമല വിഷയം പത്തനംതിട്ടയിലെ വോട്ടര്‍മാര്‍ സജീവമായി ചര്‍ച്ച ചെയ്ത് വരികയാണെന്നും ഈ വിഷയത്തിലൂന്നിയാണ് പ്രചരണം നടത്തുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ അഭിപ്രായത്തെ തള്ളിപ്പറഞ്ഞാണ് പിള്ള രംഗത്തെത്തിയത്. ഏതാനും നാളായി ബിജെപി നേതൃത്വത്തിനിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കം തെരഞ്ഞെടുപ്പ് ചൂടിനിടയിലും തുടരുന്നതിന്റെ തെളിവാണെന്നാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :