തിരുവനന്തപുരം|
WEBDUNIA|
Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2009 (15:40 IST)
PRO
ശമ്പള പരിഷ്കരണത്തില്‍ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരം താല്‍ക്കാലികമായി പിന്‍വലിച്ചെങ്കിലും പേവാര്‍ഡുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായശേഷം മാത്രമേ ഡോക്ടര്‍മാരുമായി ഇനി ചര്‍ച്ച നടത്തൂവെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി.
ഡോക്ടര്‍മാരുടെ ശമ്പളം ഇനി വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ പ്രാക്ടീസ് നിരോധനം പിന്‍വലിക്കില്ല. ശമ്പള പരിഷ്കരണ കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കായി ഡോക്ടര്‍മാര്‍ താല്‍ക്കാലികമായി സമരം നിര്‍ത്തിവച്ചിരുന്നു. നാളെ രാവിലെ ഒമ്പത് മണിക്ക് സര്‍ക്കാരുമായി കെ ജി എം സി ടി എ ഭാരവാഹികള്‍ ചര്‍ച്ച നടത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
സമരം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന ആരോഗ്യ മന്ത്രി പി കെ ശ്രീമതി കഴിഞ്ഞ ദിവസം അറിയിച്ചതിനനുസരിച്ചാണ് ഡോക്ടര്‍മാര്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിയത്.